-
'ഓരോ മനുഷ്യനും ഓരോ പുസ്തകമാണ്. അതില്‍ തുറക്കപ്പെടാതെ പോയ എത്രയെത്ര കവിതകളുണ്ടായിരിക്കും.. ഈ പ്രകൃതിയിലാകെ അലിഞ്ഞു ചേര്‍ന്ന് കിടക്കുന്നത്.. ആരാരുമറിയാതെ.' തുറന്നു പറയാതെ മനസ്സിലൊളിപ്പിച്ച പ്രണയകഥ പറയുന്ന 'നീലയാമിനിയില്' എന്ന സംഗീത ആല്‍ബം ശ്രദ്ധേയമാകുന്നു.
സുഹൃത്തുക്കളായ ജിന്‍ഷിന്‍, ജ്യോജിത് എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനമൊരുക്കിയിരിക്കുന്നത്. ജിന്‍ഷിന്‍ ആണ് ഈ മനോഹരപ്രണയഗാനം ഈണമിട്ട് ആലപിച്ചിരിക്കുന്നത്. ഗാനത്തിന് വരികളെഴുതി സംവിധാനം ചെയ്തത് ജ്യോജിത്തും. നന്ദു എസ് ജോയല്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. ആനന്ദ്, അര്ജുന് ശ്രേയ എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. ഒരു കൂട്ടം സുഹൃത്തുക്കളുടെ കൂട്ടായ്മയായ 'മാഡല്സ്' ആണ് നിര്‍മ്മാണം
പ്രണയഗാനങ്ങള്‍ എത്ര കേട്ടാലും മതിവരില്ല. സംഗീത ആല്‍ബങ്ങളില്‍ ശ്രദ്ധ നേടിയ ഒട്ടേറെ പാട്ടുകളുണ്ട്. അക്കൂട്ടത്തിലേക്ക് ഈ പാട്ടു കൂടി ചേര്‍ക്കാം.
Content Highlights : neelayaminiyil new malayalam album song
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..