ഗാനരംഗത്തിൽ നിന്നും
ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' എന്ന സിനിമയിലെ ആദ്യഗാനം പുറത്തിറങ്ങി. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍, റോഷന് മാത്യു, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.
എ. വിന്‍സന്റിന്റെ സംവിധാനത്തില്‍ 1964 ല്‍ അതേ കഥയെ ആ്സ്പദമാക്കി ഭാര്‍ഗവി നിലയം എന്ന ചിത്രം ഒരുക്കിയിരുന്നു. 'ഭാര്‍ഗവി നിലയ'ത്തില്‍ പി ഭാസ്കരന്-ബാബുരാജ് കൂട്ടുക്കെട്ടിലൊരുങ്ങിയ 'അനുരാഗ മധുചഷകം' എന്ന ഗാനം വേറിട്ട രീതിയില്‍ പുനരവതരിപ്പിച്ചിരിക്കുകയാണ് ആഷിക് അബു ചിത്രത്തില്‍. കെ.എസ് ചിത്രയാണ് ആലാപനം.
വൈക്കം മുഹമ്മദ് ബഷീറിന്റെ നൂറ്റി പതിമൂന്നാമത്തെ ജന്മദിനത്തോടനുബന്ധിച്ചാണ് സംവിധായകന് ആഷിക് അബു ചിത്രം പ്രഖ്യാപിച്ചത്.
ബിജിപാലും റെക്സ് വിജയനും ചേര്‍ന്ന് ചിത്രത്തിനായി സംഗീതമൊരുക്കുന്നു. ഗിരീഷ് ഗംഗാധരന് ഛായാഗ്രഹണവും സൈജു ശ്രീധരന് എഡിറ്റിംങ്ങും നിര്‍വഹിക്കുന്നു.
Content Highlights: Neelavelicham Video Song Rima Kallingal, KS Chithra Aashiq Abu, Bhargavi Nilayam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..