ദീപ ബിബിൻ രചിച്ച്  ആൽബിൻ ജോയ്‌ സം​ഗീതം നൽകിയ നീ അകന്നാലും എന്ന ക്രിസ്തീയ ഭക്തി​ഗാനം ശ്രദ്ധനേടുന്നു. വിൽസൺ പിറവം ആലപിച്ചിരിക്കുന്ന ഈ ​ഗാനത്തിൽ പ്രതിസന്ധിയിലും തളരാതെ ഉണർവോടെ ജീവിതം നയിക്കുന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഏബൽ ജോസ്, ആൻമേരി ജേക്കബ്, പെൻസിൽ ആർട്ടിസ്റ്റ് തേജസ് ആന്റണി എന്നിവരാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. അബിൻ ജോസഫും ഗ്ലാഡ്സൺ പത്രോസും ചേർന്നാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഛായാ​ഗ്രഹണം- ശരത് അങ്കമാലി. എഡിറ്റിങ്- ഡിബിൻ ബാലൻ എഡിറ്റ് ചെയ്തു. ഓർക്കസ്ട്രേഷൻ- ജേക്കബ് കൊരട്ടിയാണ്.

Content Highlights: Neeakannalum Onnumemindathe christian devotional songs malayalam