'ഇസ്രായേലില്‍ നാഥനായി', 'സാഗരങ്ങളേ ശാന്തനാക്കിയോന്‍'.... തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ക്കു സംഗീതം പകര്‍ന്ന പീറ്റര്‍ ചേരാനല്ലൂരിന്റെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാനം 'നീ നീതിമാന്‍' റിലീസായി.
ഗായകന്‍ ഹരിചരണാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. പീറ്റര്‍ ചേരാനല്ലൂരും ഹരിചരണും ആദ്യമായി ഒന്നിക്കുന്ന ഗാനം കൂടിയാണിത്.
നിരവധി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ കെ .വി. ശബരിമണി എഴുതിയ വരികള്‍ക്കാണ് പീറ്റര്‍ ചേരാനല്ലൂര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. മന്ന ക്രീയേഷന്‌സിന്റെ ബാനറില്‍ വിശാല്‍ ഇല്ലിക്കാട്ടില്‍ നിര്‍മ്മിക്കുന്ന 'നീ നിതീമാന്‍ 'എന്ന ക്രീസ്തീയ ഭക്തി ഗാനം ജന ഹൃദയങ്ങളില്‍ ഇടം നേടി കഴിഞ്ഞു. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Content Highlights: Nee Neethiman Peter Cheranalloor Haricharan Latest Christian Song 2021