തല്ലുമാല സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/ActorTovinoThomas
ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന കല്ലുമാലയിലെ പുതിയ ഗാനം പുറത്തിറങ്ങി. ണ്ടാക്കിപ്പാട്ട് എന്ന ഗാനമാണ് പ്രേക്ഷകരിലേക്കെത്തിയത്. ടോവിനോ, ഷൈൻ ടോം ചാക്കോ എന്നിവരുടെ ചടുലമായ നൃത്തച്ചുവടുകളാണ് ഗാനരംഗത്തിലുള്ളത്.
വിഷ്ണു വിജയ്, മുഹ്സിൻ പെരാരി, ലുക്മാൻ അവറാൻ, ഗോകുലൻ, ബിനു പപ്പു, ഷെമ്പഗരാജ്, സന്തോഷ് ഹരിഹരൻ, ശ്രീരാജ്, സ്വാതി ദാസ്, ഓസ്റ്റിൻ ഡാൻ, അദ്രി ജോ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. മു.രി എഴുതിയ വരികൾക്ക് വിഷ്ണു വിജയ് ഈണമിട്ടിരിക്കുന്നു.
ഗാനം ഇതിനോടകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്. നിരവധി പേരാണ് ടോവിനോയുടേയും ഷൈനിന്റെയും ഡാൻസിന് അഭിനന്ദനങ്ങൾ അറിയിച്ച് കമന്റ് ചെയ്യുന്നത്. ഡാൻസറിയില്ല എന്നുപറഞ്ഞ് പറ്റിക്കുകയായിരുന്നല്ലേ എന്നും ഞെട്ടിയെന്നും തീപ്പൊരി ഡാൻസ് എന്നെല്ലാം നീളുന്നു ആരാധകരുടെ അഭിപ്രായങ്ങൾ.
മുഹ്‌സിൻ പരാരിയും, അഷ്‌റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. വിതരണം സെൻട്രൽ പിക്ചേർസ്. ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. വിഷ്ണു വിജയ് ഈണമിട്ട രണ്ട് ഗാനങ്ങൾ നേരത്തേതന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകൻ. ഷോബി പോൾരാജ് കൊറിയോഫിയും സുപ്രീം സുന്ദർ സംഘട്ടന സംവിധാനവും നിർവഹിക്കുന്നു.
കലാ സംവിധാനം - ഗോകുൽ ദാസ്, ശബ്ദ മിശ്രണം - വിഷ്ണു ഗോവിന്ദ് & ശ്രീ ശങ്കർ, മേക്കപ്പ് - റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം - മഷർ ഹംസ, ചീഫ് അസ്സോസിയേറ്റ് - റഫീക്ക് ഇബ്രാഹിം & ശിൽപ അലക്സാണ്ടർ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, സ്റ്റിൽസ് - ജസ്റ്റിൻ ജെയിംസ്, വാർത്താപ്രചാരണം - എ എസ് ദിനേശ്, പോസ്റ്റർ - ഓൾഡ്മോങ്ക്‌സ്, മാർക്കറ്റിങ് - ഒബ്സ്ക്യൂറ, ഡിസൈനിംഗ്- പപ്പെറ്റ് മീഡിയ
ഓഗസ്റ്റ് 12 ന് തല്ലുമാല തിയറ്ററുകളിൽ എത്തും.
Content Highlights: Ndaakkippaattu Video Song, Thallumaala, Tovino Thomas, Kalyani Priyadarshan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..