യൻതാര നായികയായെത്തുന്ന പുതിയ ചിത്രം നേട്രിക്കണ്ണിലെ ​ഗാനം പുറത്ത്. ഇതും കടന്ത് പോകും എന്ന് തുടങ്ങുന്ന ​ഗാനം സിദ് ശ്രീറാം ആണ് ആലപിച്ചിരിക്കുന്നത്. വരികൾ എഴുതിയിരിക്കുന്നത് കാർത്തിക് നെത ആണ്. ഈ കാലവും കടന്നു പോകും നല്ല ഒരു നാളെക്കായി കാത്തിരിക്കാം എന്ന് അർത്ഥം വരുന്ന ഗാനം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. കോവിഡ് കാലത്ത് അഹോരാത്രം പ്രവർത്തിക്കുന്ന മുന്നണി പോരാളികൾക്കായാണ് ​ഗാനം സമർപ്പിച്ചിരിക്കുന്നത്.

മിലിന്ദ് റാവു സംവിധാനം ചെയ്ത ചിത്രത്തിൽ അന്ധയായ കഥാപാത്രമായാണ് നയൻതാര വേഷമിടുന്നത്. നയൻതാരയുടെ കാമുകനും സംവിധായകനുമായ വിഘ്നേശ് ശിവനാണ് റൗഡി പിക്ച്ചേഴ്സിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നത്.

കാർത്തിക് ​ഗണേഷ് ആണ് ഛായാ​ഗ്രഹണം. ​ഗിരീഷാണ് സം​ഗീതം നൽകുന്നത്. എഡിറ്റിങ്ങ് ലോറൻസ് കിഷോർ. കൊറിയൻ ത്രില്ലറിന്റെ ഒഫീഷ്യൽ റീമേക്കാണ് ചിത്രം.

content highlights : nayanthara movie netrikann song sid sriram milind rao