നയന്‍താര ആദ്യമായി ഇരട്ടവേഷത്തിലെത്തുന്ന ചിത്രമാണ് 'ഐറ'. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ മേഘദൂതം എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങി. വ്യത്യസ്ത ഗെറ്റപ്പിലാണ് നയന്‍സ് ചിത്രത്തിലെത്തുന്നത്. ഈ വര്‍ഷം നയന്‍ താരയുടെ ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഐറ.
മികച്ച പ്രതികരണമാണ് ഗാനത്തിനു ലഭിക്കുന്നത്. നയന്‍താരയ്ക്ക് പുറമെ കലൈയരശന്‍, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മലയാളി താരം കുളപ്പുള്ളി ലീല ശ്രദ്ധേയമായ കഥാപാത്രമായി ചിത്രത്തിലുണ്ട്.
സര്‍ജുന്‍ കെ.എം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലക്ഷ്മി, മാ തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സര്‍ജുന്‍. പിന്നീട് അദ്ദേഹം 'എച്ചിരിക്കൈ' എന്ന ത്രില്ലര്‍ സംവിധാനം ചെയ്തു.
Content highlights : Nayantara Airaa Movie Song Video Nayanthara in double role Airaa tamil movie nayanthara horror movie