എന്റെ മനം നിറഞ്ഞ്, കണ്ണ് നിറഞ്ഞ്. നമ്മള്‍ടെ മുഖ്യമന്ത്രി, മക്കള്‍... നന്ദി- നഞ്ചിയമ്മ


മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം നേടിയ നഞ്ചിയമ്മയെ തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ആദരിക്കുന്നു | ഫോട്ടോ: ജി. ബിനുലാൽ

തിരുവനന്തപുരം: മണ്ണില്‍ കുരുത്ത, ഉള്ളില്‍ കൊരുത്ത പാട്ട് നഞ്ചിയമ്മ പാടിയപ്പോള്‍ സദസ്സിന്റെ മനം നിറഞ്ഞു; മിഴികളും. തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാചരണ ഉദ്ഘാടനത്തിലായിരുന്നു അഭിമാനവും ആഹ്ലാദവും സമന്വയിച്ച നിമിഷങ്ങള്‍.

മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്‌കാരം നേടിയ നഞ്ചിയമ്മയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരിച്ചു. മുഖ്യമന്ത്രി നഞ്ചിയമ്മയ്ക്കു കൈകൊടുത്തു. മറുപടിയായി നഞ്ചിയമ്മയുടെ നിറഞ്ഞ ചിരി.

''എന്റെ മനം നിറഞ്ഞ്, കണ്ണ് നിറഞ്ഞ്. നമ്മള്‍ടെ മുഖ്യമന്ത്രി, മക്കള്‍... എല്ലാവര്‍ക്കും നന്ദി. മക്കള്‍ എനിക്ക് തന്ന അവാര്‍ഡാണ്. ഞാന്‍ കഷ്ടപ്പെട്ട് മേടിച്ചതല്ല. എന്റെ പാട്ടിനെ ഇനീം ഞാന്‍ നിങ്ങള്‍ക്ക് തരാം. ഇനീം മക്കള്‍ ഉള്ളിലുണ്ട്. അവരെ സര്‍ക്കാര്‍ പൊറത്ത് കൊണ്ടുവരണം. എന്റെ പാട്ട് പുടിച്ചാ എടുത്താല്‍ മതിയെന്നാണ് സച്ചി സാറിനോട് പറഞ്ഞത്. എനിക്ക് കൊറേ പറയാനും പാടാനുമുണ്ട്. എന്റെ ശബ്ദം പോയി. കൊറേ പരിപാടികളുണ്ടായിരുന്നു. അതുകൊണ്ടാണ്. എല്ലാരും മന്നിക്കണം''. ഒരു പാട്ടുകൂടി പാടിത്തരാമെന്നു പറഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ സദസ്സ് കൈയടിച്ചു. നഞ്ചിയമ്മ വീണ്ടും പാടി... ''കലക്കാത്ത സന്ദനമേരം വെഗുവേഗാ പൂത്ത്റിക്ക്...''

ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സാമൂഹിക, സാമ്പത്തിക സമത്വം പ്രാവര്‍ത്തികമാക്കാന്‍ രാജ്യത്തിനു സാധിച്ചിട്ടുണ്ടോയെന്നു പരിശോധിക്കണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മന്ത്രിമാരായ കെ.രാധാകൃഷ്ണന്‍, വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍, ആന്റണി രാജു, മേയര്‍ ആര്യാ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: Nanjiyamma, Chief Minister Pinarayi Vijayan, national Film Awards, Best Female singer


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented