പത്ത് തലയിൽ അനു സിതാരയും ചിമ്പുവും | ഫോട്ടോ: സ്ക്രീൻഗ്രാബ്
ചിമ്പു നായകനാവുന്ന ഏറ്റവും പുതിയ ചിത്രം പത്ത് തലയിലെ ആദ്യഗാനമെത്തി. നമ്മ സത്തം എന്ന ഗാനം ചിമ്പുവിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ഇറങ്ങിയിരിക്കുന്നത്. എ.ആർ. റഹ്മാനാണ് സംഗീതസംവിധാനം. റഹ്മാനും യോഗി ശേഖറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ലിറിക്കൽ വീഡിയോ ആയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. വിവേകയുടേതാണ് വരികൾ. സാൻഡി നൃത്തസംവിധാനവും ഫാറൂക്ക് ജെ ബാഷ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. അനു സിതാരയുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണ് പത്ത് തല. ഗൗതം കാർത്തിക്, പ്രിയ ഭവാനി ശങ്കർ, ഗൗതം മേനോൻ, കലൈയരസൻ, ടീജേ അരുണാസലം എന്നിവരാണ് താരനിരയിലെ മറ്റുള്ളവർ.
കന്നഡയിൽ ശിവരാജ് കുമാർ, ശ്രീമുരളി എന്നിവർ മുഖ്യവേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് ചിത്രം മഫ്തിയുടെ റീമേക്കാണ് പത്ത് തല. നാർദന്റെ കഥയ്ക്ക് ഒബെലി.എൻ. കൃഷ്ണയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സ്റ്റുഡിയോ ഗ്രീനും പെൻ സ്റ്റുഡിയോസും ചേർന്നാണ് നിർമാണം.
Content Highlights: namma satham lyrical video out, pathu thala first song out, str and ar rahman, anu sithara
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..