ബിജു മോനോനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന നാല്‍പത്തിയൊന്നിലെ അയ്യനയ്യന്‍ എന്ന ഗാനത്തിന്‍റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. റഫീക്ക് അഹമ്മദിന്‍റെ വരികള്‍ക്ക് ബിജിബാൽ ഈണം നല്‍കി സംഗീത സംവിധായകന്‍ ശരത് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

ലാല്‍ ജോസിന്‍റെ 25-ാമത്തെ ചിത്രമാണ് നാല്‍പത്തിയൊന്ന്. നിമിഷ സജയനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 

പി.ജി പ്രഗീഷാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, സുബീഷ് സുധി, വിജിലേഷ്, ഉണ്ണി നായര്‍, ഗോപാലകൃഷ്ണന്‍ പയ്യന്നൂര്‍, എല്‍സി സുകുമാരന്‍, ഗീതി സംഗീത, ബേബി ആലിയ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

സിഗ്‌നേച്ചര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അനുമോദ് ബോസ്, ആദര്‍ശ് നാരായണന്‍, ജി പ്രജിത് എന്നിവര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് കുമാര്‍ നിര്‍വഹിക്കുന്നു. എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം. നവംബര്‍ എട്ടിന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Content Highlights : Nalppathiyonnu(41) Movie Song  Laljose Bijibal Rafeeq Ahamed Sharreth Biju Menon Nimisha Sajayan