'മുട്ടുവിൻ തുറക്കപ്പെടും'-ആദ്യ ഗാനം ശ്രദ്ധേയമാകുന്നു


1 min read
Read later
Print
Share

ബിനോജ് ചക്രപാണി ഗാനരചനയും സംഗീതസംവിധാനവും നിർവഹിച്ച "വെയിലിൽ ഒരു കുളിർ..."എന്നാരംഭിക്കുന്ന ​ഗാനം ഹരിചരൻ ആലപിച്ചിരിക്കുന്നു

Screengrab : YouTube Video

ജിതിൻ രവി, പ്രീതി രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ രാജ് സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിക്കുന്ന "മുട്ടുവിൻ തുറക്കപ്പെടും"എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസായി. ബിനോജ് ചക്രപാണി ഗാനരചനയും സംഗീതസംവിധാനവും നിർവഹിച്ച "വെയിലിൽ ഒരു കുളിർ..."എന്നാരംഭിക്കുന്ന ​ഗാനം ഹരിചരൻ ആലപിച്ചിരിക്കുന്നു.

ആൽബി ഫിലിംസിന്റെ ബാനറിൽ മെൽവിൻ കോലോത്ത് ആന്റണി, ഷാരോൺ പുത്തൻപുരയ്ക്കൽ, ബാബു മുള്ളൻ ചിറ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും മനോജ് ചക്രപാണി, ബിനോജ് ചക്രപാണി എന്നിവർ ചേർന്ന് എഴുതുന്നു.

ഇടവേള ബാബു, ചെമ്പിൽ അശോകൻ, ഉല്ലാസ് പന്തളം, വിനോദ് സാഗർ, സേതുലക്ഷ്മി, ചിത്ര തുടങ്ങിയ പ്രമുഖർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

എഡിറ്റർ-റിസാൽ ജൈനി, പ്രൊഡക്ഷൻ കൺട്രോളർ-അനുകുട്ടൻ, കല-അയ്യപ്പൻ,മേക്കപ്പ്-സുനിൽ നാട്ടക്കൽ, വസ്ത്രാലങ്കാരം-അനീഷ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഡിനു,സത്യൻ, സൗണ്ട് ഡിസൈൻ-ഏരീസ് വിസ്മയ മാക്സ്, കളറിസ്റ്റ്-വിഷ്ണു പുതിയറ, പ്രൊഡക്ഷൻ മാനേജർ-നിയാസ്, വാർത്ത പ്രചരണം-എ എസ് ദിനേശ്.

Content Highlights: Muttuvin Thurakkapedum Movie Song Veyilil Oru Kulir Released

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dulquer, kannur squad

1 min

'കണ്ണൂർ സ്ക്വാഡ്' ഇഷ്ടമായി; മമ്മൂട്ടി ചിത്രത്തിന് അഭിനന്ദനങ്ങളുമായി ദുൽഖർ സൽമാൻ 

Sep 28, 2023


Kannur squad

2 min

മമ്മൂട്ടി നായകനാകുന്ന 'കണ്ണൂർ സ്ക്വാഡ്'; സുഷിൻ ശ്യാം ഒരുക്കിയ ​ഗാനം പുറത്ത്

Sep 27, 2023


leo

1 min

ലിയോ ദാസ് ആയി വിജയ് ; അനിരുദ്ധ് ആലപിച്ച 'ലിയോ'യിലെ ​പുതിയ ​ഗാനം പുറത്ത്

Sep 28, 2023


Most Commented