പൗരത്വ ബില്‍, ദേശീയ പൗരത്വ റജിസ്റ്റര്‍ എന്നിവ പ്രമേയമാകുന്ന മ്യൂസിക്ക് വീഡിയോ 'സിറ്റിസണ്‍ നമ്പര്‍ 21' ശ്രദ്ധേയമാകുന്നു. സംവിധായകന്‍ സക്കരിയയുടെ ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് വീഡിയോ പുറത്തിറക്കിയിട്ടുള്ളത്. 

സുഡാനി ഫ്രം നൈജീരിയ ഫെയിം സരസ ബാലുശ്ശേരി, സ്ട്രീറ്റ് അക്കാഡമിക്‌സ് ബാന്‍ഡിലെ റാപ്പര്‍ ഹാരിസ് സലീം എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വിന്‍ഡോ സീറ്റ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഹം ഭി പ്രൊഡക്ഷന്‍ ഹൗസ് ആണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. ഇംഗ്ലീഷ് റാപ്പും മലയാളത്തിലുള്ള വരികളും കൂടിയ രീതിയിലാണ് മ്യൂസിക് വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. റാപ്പിനൊപ്പം മലബാര്‍ സ്ലാംഗില്‍ ഉള്ള വിവരണം കൂടി ചേര്‍ത്ത രീതിയിലാണ് വീഡിയോ മുന്നോട്ട് പോകുന്നത്. പി. സന്ദീപ് സംവിധാനം ചെയ്ത മ്യൂസിക് വീഡിയോയുടെ മലയാളം വരികള്‍ എഴുതിയിരിക്കുന്നത് നിസാം പാരി, സന്ദീപ് എന്നിവരും റാപ്പ് എഴുതിയിരിക്കുന്നത് ഹാരിസ് സലീമും ആണ്.

Content Highlights : music video against caa and nrc citizen number 21 sarasa balussery