എൻജോയ് എഞ്ചാമി നിർമിച്ചതും സം​ഗീതസംവിധാനം ചെയ്തതും ഞാൻ, അറിവിന് മറുപടിയുമായി സന്തോഷ് നാരായണൻ


"ധീയും അറിവും പാട്ട് പാടാൻ സമ്മതിച്ചപ്പോൾ, ഇരുവരും സർഗാത്മക പ്രക്രിയയിൽ ഏർപ്പെട്ടിരുന്നു. അറിവ് വരികൾ എഴുതാനും ധീ അവളുടെ പല വരികളുടെയും ട്യൂണുകൾ കോ-കംപോസ് ചെയ്യാനും സമ്മതിച്ചു. ബാക്കി രാഗം ചിട്ടപ്പെടുത്തിയതും അറിവിന്റെ ഭാഗങ്ങളുടെ ഈണം ഒരുക്കിയതും ഞാനാണ്."

സന്തോഷ് നാരായണൻ, അറിവ് | ഫോട്ടോ: www.instagram.com/musicsanthosh/, www.instagram.com/therukural/

കഴിഞ്ഞവർഷമിറങ്ങി സോഷ്യൽ മീഡിയയിൽ വൻ തരം​ഗം സൃഷ്ടിച്ച ​ഗാനമാണ് എൻജോയ് എഞ്ചാമി. ഒരു വർഷം മുമ്പിറങ്ങിയ ​ഗാനത്തിന് 429 മില്ല്യൺ കാഴ്ചക്കാരെയാണ് ഇതുവരെ ലഭിച്ചത്. എന്നാൽ ​ഗാനവുമായി ബന്ധപ്പെട്ട് പുതിയൊരു വിവാദം ഉടലെടുത്തിരിക്കുകയാണ്. 'എൻജോയ് എഞ്ചാമി' എന്ന ഗാനം എഴുതുന്നതിന് തന്നെ ആരും ഒരു തരത്തിലും സഹായിച്ചിട്ടില്ലായെന്നും 'എൻജോയ് എഞ്ചാമി' തേയിലത്തോട്ടത്തിൽ അടിമകളായിരുന്ന തന്റെ പൂർവികരുടെ ചരിത്രമല്ലാതാകുന്നില്ലെന്നും അറിവ് പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി സം​ഗീതസംവിധായകൻ സന്തോഷ് നാരായണൻ രം​ഗത്തെത്തിയിരിക്കുകയാണ്.

എൻജോയ് എഞ്ചാമി എന്ന ​ഗാനം നിർമിച്ചതുകൂടാതെ സം​ഗീതസംവിധാനം നിർവഹിച്ചതും താനാണെന്ന് ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു. ഈ ഗാനം അറേഞ്ച് ചെയ്തതും പ്രോഗ്രാം ചെയ്തതും റെക്കോർഡ് ചെയ്തതും താനാണ്. ഗാനത്തിന്റെ എല്ലാ വരുമാനവും ഉടമസ്ഥതയും ധീയും അറിവും താനും തുല്യമായി പങ്കിടുന്നു എന്നും സന്തോഷ് നാരായണൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

"2020-ലാണ് നമ്മുടെ വേരുകളെ പ്രകീർത്തിക്കുന്നതും പ്രകൃതിയെ ആഘോഷിക്കുന്നതുമായ ഒരു തമിഴ് ​ഗാനത്തിന്റെ ആശയവുമായി ധീ വന്നത്. ഞാൻ പിന്നീട് ഈ ഗാനം സംഗീത സംവിധാനം ചെയ്യുകയും അറേഞ്ചും പ്രോഗ്രാമും റെക്കോർഡും ചെയ്യുകയും ഒപ്പം പാടുകയും ചെയ്തു. സ്വതന്ത്ര സംഗീത മേഖലയിൽ പലർക്കും ഇതിനകം അറിയാവുന്നതുപോലെ, മുകളിൽ പറഞ്ഞ എന്റെ സൃഷ്ടിയെ ആഗോളതലത്തിൽ ഞാൻ നിർമ്മിച്ചതായാണ് അറിയപ്പെടുന്നത്. ഏതെങ്കിലും ഒരു കലാകാരൻ എൻജോയ് എഞ്ചാമിയിൽ പാടുന്നതിലപ്പുറം ഓരോരുത്തരും അവരുടെ ഭാഗം കോ-കംപോസ് ചെയ്യുകയോ അവരുടെ ഭാഗങ്ങളുടെ വരികൾ എഴുതുകയോ ചെയ്യാമെന്നും ഞങ്ങൾ തീരുമാനിച്ചു."

"ധീയും അറിവും പാട്ട് പാടാൻ സമ്മതിച്ചപ്പോൾ, ഇരുവരും സർഗാത്മക പ്രക്രിയയിൽ ഏർപ്പെട്ടിരുന്നു. അറിവ് വരികൾ എഴുതാനും ധീ അവളുടെ പല വരികളുടെയും ട്യൂണുകൾ കോ-കംപോസ് ചെയ്യാനും സമ്മതിച്ചു. ബാക്കി രാഗം ചിട്ടപ്പെടുത്തിയതും അറിവിന്റെ ഭാഗങ്ങളുടെ ഈണം ഒരുക്കിയതും ഞാനാണ്."

"സംവിധായകൻ മണികണ്ഠനോട് ഞങ്ങളുടെ ടീം നന്ദി പറയുന്നു. അദ്ദേഹത്തിന്റെ 'കടൈസി വിവസായി' എന്ന സിനിമയിൽ നിന്നുമുള്ള പ്രചോദനം ആണ് എൻജോയ് എൻജാമിയുടെ അടിസ്ഥാനം. പാട്ടുകളിലെ ഒപ്പാരി വരികൾ ആരക്കോണത്തും പരിസര ഗ്രാമങ്ങളിലുമുള്ള പാട്ടികളുടെയും താത്താമാരുടെയും സംഭാവനയാണ്. അവരുടെ രചനയെ ബഹുമാനിക്കാൻ മനസ്സുവെച്ചതിന് അറിവിന് നന്ദി. എന്റെ എക്കാലത്തെയും പ്രിയപ്പെട്ട പരമ്പരാഗത ഒപ്പാരികളിൽ ഒന്നാണ് പന്തലുല പാവക്ക."

"ഈ പാട്ടിന്റെ എല്ലാ വരുമാനവും ഉടമസ്ഥതയും ധീയും അറിവും ഞാനും തുല്യമായി പങ്കിടുന്നു എന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ നിയന്ത്രണത്തിലുള്ള എല്ലാ പ്ലാറ്റ്ഫോമുകളിലും മുൻവിധികളില്ലാതെ ഞാൻ ആർട്ടിസ്റ്റുകളായ അറിവിന്റെയും ധീയുടെയും ഒപ്പം നിന്ന് അവരെ അംഗീകരിച്ചിരുന്നു. പാട്ടിന്റെ ഓഡിയോ ലോഞ്ചിലെ അറിവിനെക്കുറിച്ചുള്ള എന്റെ പ്രസംഗം അതിന് തെളിവാണ്."

ഇനി 2022 ൽ ചെസ് ഒളിമ്പ്യാഡിൽ നടന്ന ധീയുടെയും കിടക്കുഴി മറിയമ്മാളിന്റെയും എൻജോയ് എൻജാമി പ്രകടനവുമായി ബന്ധപ്പെട്ട് പറയാം. അന്ന് രാജ്യത്തിന് പുറത്തായതിനാൽ പരിപാടിയിൽ പങ്കെടുക്കാനായില്ലെന്നാണ് സംഘാടകരെ അറിവ് അറിയിച്ചിരുന്നത്. അന്ന് അറിവിന്റെ സാന്നിധ്യമില്ലാത്തത് ഒരു നഷ്ടം തന്നെയായിരുന്നു. എന്നാൽ അറിവിന്റെ റെക്കോർഡിങ്ങ് പെർഫോമൻസിൽ നിലനിർത്തിയിരുന്നു. അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമാകാൻ ഞാൻ എല്ലായ്പ്പോഴും എന്റെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുണ്ട്. എന്റെ വ്യക്തിജീവിതവും കലയും അതിന് തെളിവാണെന്നും സന്തോഷ് നാരായണൻ പറഞ്ഞു.

ചെന്നൈയിൽ കഴിഞ്ഞയാഴ്ച തുടങ്ങിയ ചെസ് ഒളിമ്പ്യാഡിന്റെ ഭാ​ഗമായി ധീയുടെയും കിടക്കുഴി മറിയമ്മാളിന്റെയും 'എൻജോയ് എഞ്ചാമി' പ്രകടമുണ്ടായിരുന്നു. ഇവർക്കൊപ്പം ​ഗായകനായ അറിവ് ഇല്ലാതിരുന്നത് ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറിവ് ഇൻസ്റ്റഗ്രാമിൽ ഇതുമായി ബന്ധപ്പെട്ട് പോസ്റ്റിട്ടത്.

Content Highlights: Enjoy Enjaami Song, music director santhosh narayanan about enjoy enjaami song, arivu, dhee

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented