അഥീനയിലെ ഗാനരംഗത്തുനിന്ന് | ഫോട്ടോ: സ്ക്രീൻഗ്രാബ്
ഉടൻ പുറത്തിറങ്ങുന്ന അഥീന എന്ന ഹ്രസ്വചിത്രത്തിലെ ഗാനം പുറത്തിറങ്ങി. മുകിലേ നീ എന്നുതുടങ്ങുന്ന ഗാനം അർജുൻ വി അക്ഷയ ആണ് സംഗീതം നൽകി ആലപിച്ചിരിക്കുന്നത്. സന്ദീപ് സുധയുടേതാണ് വരികൾ.
ലക്ക്ജിത്ത് സൈനി, മാൻസി ജോഷി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാനു സൽമാൻ സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് അഥീന. ശ്രീദേവി ഉണ്ണി, നിരീഷ, വന്ദന, വിഷ്ണു ബാലകൃഷ്ണൻ, ജോസ്. കെ.ജെ, ഷംസുദ്ദീൻ, നജാദ് എന്നിവരാണ് മറ്റുതാരങ്ങൾ.
റുബിയാ സൽമാന്റേതാണ് തിരക്കഥ. ശിഹാബ് ഓങ്ങല്ലൂർ ഛായാഗ്രഹണവും സച്ചിൻ സത്യ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. അഭിരാം കെ.കെയാണ് കലാസംവിധാനം. അകം പ്രൊഡക്ഷൻസും മുർഷിദ് അലി പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബ്ലോക്ക്ബസ്റ്റർ ഫിലിംസാണ് ഹ്രസ്വചിത്രം അവതരിപ്പിക്കുന്നത്.
Content Highlights: mukilo nee, song from malayalam short film adheena
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..