അമ്മ വിജയകുമാരിയുടെ പാട്ട് വിഡിയോ പങ്കുവച്ച് നടനും കൊല്ലം എംഎല്‍എയുമായ മുകേഷ്. ‘ചാഞ്ചാടുണ്ണി ചരിഞ്ഞാടുണ്ണി’ എന്ന പാട്ടാണ് മനോഹരമായി വിജയകുമാരി പാടുന്നത്. തികഞ്ഞ പ്രസരിപ്പോടെയും ഭാവാഭിനയങ്ങളോടെയും പാടുന്ന വിജയകുമാരിയുടെ വീഡിയോയ്ക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. 

നിരവധി പേരാണ് ഇതിനോടകം വിഡിയോ കണ്ടത്.

വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് വിജയകുമാരി. നാടകവേദികളിൽ നിന്നാണ് വിജയകുമാരി സിനിമയിലേയ്ക്കെത്തിയത്. അമ്പതോളം ചിത്രങ്ങളിൽ‌ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തു. എങ്കിലും മോഹ​ൻലാൽ ചിത്രം ഛോട്ടാ മുംബൈയിലെ വിജയകുമാരിയുടെ വേഷത്തിന് ഇന്നും ആരാധകർ ഏറെയാണ്. 

നാടകപ്രവർത്തകനായ ഒ മാധവൻ ആണ് വിജയകുമാരിയുടെ ഭർത്താവ്. മുകേഷിനെ കൂടാതെ സന്ധ്യ, ജയശ്രീ എന്നിവരാണ് മക്കൾ

content highlights : mukesh shares mother vijayakumari singing video