ബാബുക്കയുടെ ഓർമകളൊഴുകി, കൊച്ചുമകളുടെ സംഗീതച്ചിറകിൽ...


എം.എസ്‌. ബാബുരാജ് , സർഗസംഗീത കോഴിക്കോടിന്റെ നേതൃത്വത്തിൽ കോഴിക്കോട് ടൗൺഹാളിൽ നടന്ന എം.എസ്‌. ബാബുരാജ് അനുസ്മരണത്തിന്റെ ഭാഗമായി നടന്ന ഗാനസന്ധ്യയിൽ എം.എസ്‌. ബാബുരാജിന്റെ കൊച്ചുമകൾ നിമിഷ സലീം പാടുന്നു

കോഴിക്കോട്: സംഗീതപ്രണയികളുടെ സ്വന്തം ബാബുക്കയുടെ ഓർമകളിൽ കൊച്ചുമകളുടെ ഗാനാഞ്ജലി. ടൗൺഹാളിലെ മനോഹരസായാഹ്നത്തിൽ ആ അനശ്വരഗാനങ്ങളിൽ ലയിച്ച് സദസ്സ് ഒരു കൊച്ചുസ്വപ്നത്തിൻ ചിറകിലേറി. എം.എസ്. ബാബുരാജിന്റെ വിയോഗത്തിന്റെ 44-ാം വാർഷികത്തിലായിരുന്നു നിമിഷ സലീമിന്റെ ഗാനാഞ്ജലി. സർഗസംഗീത കോഴിക്കോടാണ് അനുസ്മരണച്ചടങ്ങൊരുക്കിയത്.

‘തേടുന്നതാരേ ശൂന്യതയിൽ’ എന്ന ഗാനത്തോടെയായിരുന്നു ആലാപനത്തിന്റെ തുടക്കം. അമ്മു എന്ന ചിത്രത്തിനായി യൂസഫലി കേച്ചേരി രചിച്ച് എസ്. ജാനകി അനശ്വരമാക്കിയ ഗാനമാണത്. പിന്നാലെ വന്നൂ, തറവാട്ടമ്മ എന്ന ചിത്രത്തിനായി പി. ഭാസ്കരൻ രചിച്ച ‘ഒരു കൊച്ചുസ്വപ്നത്തിൻ...’ എന്ന അനശ്വരഗാനം. ‘ഒരു പുഷ്പം’, ‘പുള്ളിമാനല്ല’, ‘താനേ തിരിഞ്ഞും മറിഞ്ഞും’ .... രണ്ടരമണിക്കൂർ നീണ്ട ഗാനാഞ്ജലിയിൽ സദസ്സിനെ ഓർമകളിലേക്കാനയിച്ചുകൊണ്ട് അനശ്വരഗാനങ്ങൾ ഒഴുകി.സദസ്യർ ആവശ്യപ്പെട്ട ഗാനങ്ങളും ആലപിച്ചു.

മുഹമ്മദ് അക്ബർ (തബല), പോൾസൺ (സിതാർ), സമീർ ഉമ്പായി (ഗിറ്റാർ), ഹംസ (ഹാർമോണിയം), ലെസിൻ സലിം (കഹോൻ) എന്നിവർ പിന്നണിയേകി.

അനുസ്മരണസമ്മേളനം ടി.വി. ബാലൻ ഉദ്ഘാടനംചെയ്തു. പി. സുരേഷ് കുമാർ അധ്യക്ഷനായി. എ.വി. നാരായണൻ, എം.എസ്. മെഹറൂഫ്, ഷാലുരാജ് എന്നിവർ സംസാരിച്ചു.

Content Highlights: MS Baburaj music director death anniversary, granddaughter Nimisha salim sings his evergreen hits


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented