തമിഴിന് പുറമേ മലയാളത്തിലും ഹിറ്റ്, ആസ്വാദകര്‍ ഏറ്റെടുത്ത് 'മൊഴികള്‍ ഞാന്‍ വരികള്‍ നീ'


നായകനായ പ്രശാന്ത് മോഹന്‍ തന്നെ സംഗീതസംവിധാനം  നിര്‍വഹിച്ചിരിക്കുന്ന ഈ ഷോര്‍ട്ട് ഫിലിമിലെ ഗാനം പാടിയിരിക്കുന്നത് വിജയ് യേശുദാസും മൃദുലാ വാര്യരും ചേര്‍ന്നാണ്.

'മൊഴികൾ ഞാൻ വരികൾ നീ'യുടെ പോസ്റ്റർ

തെന്നിന്ത്യന്‍ അഭിനേത്രി ഗൗരി കിഷനും യുവ സംഗീത സംവിധായകന്‍ പ്രശാന്ത് മോഹന്‍ എം.പിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ 'മൊഴികള്‍ ഞാന്‍ വരികള്‍ നീ' എന്ന മ്യൂസിക്കല്‍ ഷോര്‍ട്ട് ഫിലിം സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. വിവിധ ഭാഷകളിലായി പുറത്തിറങ്ങുന്ന ഹ്രസ്വചിത്രത്തിന്റെ തമിഴ് പതിപ്പായ 'കാട്രില്‍ മൊഴികള്‍ പേസും' നേരത്തെ തന്നെ പുറത്തിറങ്ങി തമിഴകത്ത് തരംഗമായി മാറിയിരുന്നു. നായകനായ പ്രശാന്ത് മോഹന്‍ തന്നെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ഷോര്‍ട്ട് ഫിലിമിലെ ഗാനം പാടിയിരിക്കുന്നത് വിജയ് യേശുദാസും മൃദുലാ വാര്യരും ചേര്‍ന്നാണ്.

ചലച്ചിത്ര ഗാനരചയിതാവ് കൂടിയായ വിനായക് ശശികുമാര്‍ വരികള്‍ രചിച്ചിരിക്കുന്നു. ഒരേസമയം അഭിനയത്തിലും സംഗീത സംവിധാന മേഖലയിലും മികച്ച നേട്ടങ്ങള്‍ കൊയ്യുന്ന പ്രശാന്ത് മോഹന്‍ സ്വാതി തിരുനാള്‍ സംഗീത കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയാണ്. ആണിനും പെണ്ണിനും ഇടയിലുണ്ടാകുന്ന ബന്ധങ്ങളെ പ്രണയം എന്ന പേരില്‍ മാത്രം അടയാളപ്പെടുന്നത് ശരിയാണോ എന്ന ചോദ്യമാണ് 'മൊഴികള്‍ ഞാന്‍ വരികള്‍ നീ'യിലൂടെ അണിയറപ്രവര്‍ത്തകര്‍ ചോദിക്കുന്നത്.

ബേസില്‍ വി എടപാട് ആണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡോക്ടര്‍ അരുണ്‍ പി ദേവാണ് 'മൊഴികള്‍ ഞാന്‍ വരികള്‍ നീ'യുടെ നിര്‍മാതാവ്. നിധീഷ് ചന്ദ്രന്‍ ആണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. എഡിറ്റര്‍ -അശ്വന്ത് എസ് ബിജു. ക്രീയേറ്റിവ് ഡയറക്ടര്‍ -ദിവാകൃഷ്ണ വി ജെ. പ്രോഗ്രാമിങ് -ശ്രീരാഗ് സുരേഷ്. ആര്‍ട്ട് ഡയറക്ടര്‍ -റാസി ശൗകത്ത്. കോസ്റ്റ്യൂം -അഞ്ചു അല്‍ഫോന്‍സ. മേക്കപ്പ് -സുജിത്ത് പറവൂര്‍, ഷൈജു കാര്‍ത്തിക്. ചീഫ് അസോസിയേറ്റ് -അമല്‍ മുഹമ്മദ്.

അസിസ്റ്റന്റ് -ദീപക് രാജ് ആര്‍ കെ, ആകാശ് ജെ .എസ്. ക്യാമറ അസോസിയേറ്റ് -വിഷ്ണു വാമനന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ര-ാഹുല്‍ രാജാജി. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് -ജിനിഷ് ജോര്‍ജ്. പ്രൊഡക്ഷന്‍ മാനേജര്‍ -ജെന്‍സണ്‍ ജോര്‍ജ്. ഡി ഐ -ബോബി രാജന്‍. സ്റ്റില്‍സ് -ബിനു പോള്‍. സൗണ്ട് എഫക്റ്റ്‌സ് എന്‍. ഷിബു ചെറുവല്ലൂര്‍. കാസ്റ്റിംഗ് ഡയറക്ടര്‍ -ഷംനാദ് പറമ്പില്‍, പോസ്റ്റര്‍ ഡിസൈന്‍ -റോസ്‌മേരി ലില്ലു. പി ആര്‍ ഓ -ശരത് രമേശ്, സുനിത സുനില്‍, ബി അരുണ്‍കുമാര്‍.

Content Highlights: Mozhikal Njan Varikal Nee, Gouri G Kishan, Prasanth Mohan M P

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented