ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്നെ ആലപിച്ചിരിക്കുന്ന ഗാനം യു ട്യൂബ് ട്രെന്‍ഡിങ്ങില്‍ രണ്ടാമതാണ്.

"എല്ലാവര്‍ക്കും ഉണ്ടാകും സന്തോഷം മുടയഴിച്ചാടുന്ന ചില രാത്രികള്‍  അന്നേരം പാടുന്ന പാട്ടുകള്‍ക്ക് ഉന്മാദത്തിന്റെ ചിറകുകള്‍ കൈവരുന്നു. ഉന്മാദത്തിന്റെ ചിറകുകള്‍ കൈവരുന്നു അങ്ങനെയുള്ള തേങ്കുറിശ്ശി രാത്രികളില്‍ ഈ ഒടിയന്‍ മാണിക്യനും തുറന്നു പാടാറുണ്ട്. ആനന്ദവും അനുരാഗവും എന്റെ കൈചേര്‍ത്തുപിടിച്ച് ആ പാട്ട് ഒപ്പം പാടാറുമുണ്ട്". ഒടിയന്‍ മാണിക്യന്‍ പറയുന്നു

പ്രഭാവര്‍മ്മയുടെ വരികള്‍ക്ക് എം. ജയചന്ദ്രനാണ് സംഗീതം നല്‍കിയിരികുന്നത്. ചിത്രത്തിലെ കൊണ്ടോരാം കൊണ്ടോരാം എന്ന ഗാനം നേരത്തെ മികച്ച പ്രതികരണം നേടിയിരുന്നു. സുദിപ് കുമാറും ശ്രേയ ഘോഷാലും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. 

ഒടിയന്‍  മാണിക്യന്റെയും പ്രഭയുടെയും കഥ പറയുന്ന ചിത്രം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. വി.എ. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ഹരികൃഷ്ണനാണ്. ഡിസംബര്‍ 14 ന് ചിത്രം തിയ്യേറ്ററുകളിലെത്തും


Content Highlights : Mohanlal Odiyan song Viral, VA Shrikumar Menon Mohanlal Manju Warrier M Jayachandran Odiyan Movie