കുഞ്ചാക്കോ ബോബൻ പ്രധാനവേഷത്തിലെത്തുന്ന ജിസ് ജോയ് ചിത്രം മോഹൻകുമാർ ഫാൻസിലെ 'നീലമിഴി കൊണ്ടുനീ' എന്ന ഗാനം പുറത്തിറങ്ങി. വിജയ് യേശുദാസും ശ്വേത മേനോനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒരു റിയാലിറ്റി ഷോയുടെ പശ്ചാത്തലത്തിലാണ് ഗാനം. കുഞ്ചാക്കോ ബോബനും പുതുമുഖ നടി അനാർക്കലിയും ആണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ജിസ് ജോയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് പ്രിൻസ് ജോർജ് ആണ്.

സിനിമക്കുള്ളിലെ സിനിമയും വിജയിക്കാതെ പോയ ഒരു നടന്റെയും കഥയാണ് ചിത്രം പറയുന്നത്. ബോബി-സഞ്ജയ് ടീമിന്റേതാണ് രചന. സിദ്ധിഖ്, ആസിഫ് അലി, വിനയ് ഫോർട്ട്, മുകേഷ്, ശ്രീനിവാസൻ, കെ.പി.എസ്.സി. ലളിത എന്നിവരാണ് മറ്റു താരങ്ങൾ. കഴിഞ്ഞ വർഷം ഏപ്രിലിൽ ചിത്രം തിയേറ്ററുകളിലെത്താൻ ഒരുങ്ങുമ്പോഴായിരുന്നു കോവിഡ് വ്യാപനം ഉണ്ടായതും തിയേറ്ററുകൾ അടച്ചതും. തുടർന്ന് ഒരു വർഷത്തോളം ചിത്രത്തിന്റെ റിലീസ് നീളുകയായിരുന്നു. മാർച്ച് 19-ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന പ്രഖ്യാപനം എത്തിയിരിക്കുകയാണ്.

Content highlights :mohankumar fans malayalam movie song released starring kunchacko boban