-
മുഹമ്മദ് റാഫിയുടെ 40ാം ചരമവാർഷികത്തോടനുബന്ധിച്ച് ഒരു മാസമായി അദ്ദേഹത്തിന്റെ ഒരു കടുത്ത ആരാധകൻ സംഗീതാർച്ചന നടത്തുകയാണ്. നടനും ഗായകനുമായ ശ്രീധർ ആണ് റാഫി ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് 31 ദിവസത്തെ 'സമർപ്പൺ' എന്ന സംഗീതപരിപാടിക്ക് നേതൃത്വം നൽകിയിരിക്കുന്നത്. ജൂലൈ 31നാണ് സമർപ്പൺ അവസാനിക്കുന്നത്. വൈകീട്ട് 7.30മുതൽ 8.30 വരെയാണ് ലൈവിന്റെ സമയം.
കോട്ടയം ആർപ്പൂക്കര സ്വദേശിയായ ശ്രീധർ ഹിന്ദി ഗായകനാണ്. ഹൈദരാബാദിലാണ് താമസിക്കുന്നത്. നാലു വർഷമായി റാഫിയുടെ ഗാനങ്ങളാണ് വേദികളിൽ പാടാറുള്ളത്. അദ്ദേഹത്തിന്റെ ഓർമ്മദിനങ്ങളിൽ പ്രത്യേകമായി നടത്തുന്ന ഗാനമേളകളിലും പാടാറുണ്ട്.
ദുബായിലെ ഷോപ്പിങ് ഫെസ്റ്റിവലിലുൾപ്പെടെ വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ അസോസിയേഷനുകളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമായി ഗാനസദസ്സുകളിൽ പാടാറുള്ള ശ്രീധർ നടനും കൂടിയാണ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ സിനിമകളിലും സീരിയലുകളിലും പാടുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ ചില പ്രൊജക്ടുകൾ കോവിഡ് മൂലം നിർത്തിവെച്ചിരിക്കുകയാണ്.
മലയാളത്തിൽ ജയരാജിന്റെ തുമ്പോളിക്കടപ്പുറം, തമിഴിൽ മീര ജാസ്മിൻ, ഭരത് എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ച നേപ്പാളി, എന്നിങ്ങനെ പത്തോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
Content Highlights :mohammed rafi death anniversary fan actor sreedhar conducts fb live 40 songs in 31 days
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..