ഹ്രസ്വചിത്രത്തിൽ വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം ശ്രദ്ധനേടുന്നു. മലബാറിന്റെ പശ്ചാത്തലത്തിൽ ഒരു സ്കൂൾ പ്രണയകഥ പറയുന്ന 'ഒപ്പന' എന്ന ഹ്രസ്വചിത്രത്തിലെ 'മുഹബ്ബത്തിൻ പുതുനിലവാകെ..' എന്ന ഗാനമാണ് വിനീത് ആലപിച്ചിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ വിനീത് തന്നെയാണ് പുറത്തിറക്കിയത്.

ജോയൽ ജോൺസ് സംഗീതം നിർവഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ടിറ്റൊ പി. തങ്കച്ചനാണ്. ഷഹാദ് നിലമ്പൂരാണ് 'ഒപ്പന'യുടെ സംവിധായകൻ. ബ്ലൂ പ്ലാനറ്റ് സിനിമയുടെ ബാനറിൽ കെ.പി.രവിശങ്കറും, ശരത് എസ്. ഹരിദാസുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ക്യാമറ - വിഷ്ണു പ്രസാദ്, എഡിറ്റിങ് - അ‌ജ്മൽ സാബു. 

മിഥുൻ, അതുല്യ, പ്രണവ് യേശുദാസ്, അഞ്ജലി നായർ, സാംസൺ,പോൾ വർഗീസ്, ഗംഗ ജി നായർ, വിജയകൃഷ്ണൻ, ദിനേശ് ദാമോദർ,  അബ്ദുറഹിമാൻ കടവത്ത്, ഷെരിഫ്, അഭിലാഷ് കാളിപ്പറമ്പിൽ തുടങ്ങിയവരാണ് അ‌ഭിനേതാക്കൾ. 'ഒപ്പന' ഉടൻതന്നെ പുറത്തിറങ്ങുമെന്ന് അ‌ണിയറപ്രവർത്തകർ അ‌റിയിച്ചു.

Content Highlights: Mohabathin Puthunilavake Oppana Vineeth Sreenivasan Song Lyric Video Short Film