മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ മധുരരാജയിലെ മോഹ മുന്തിരി വാറ്റിയ രാവ് എന്ന ഗാനം വലിയ ഹിറ്റായിരുന്നു. ബോളിവുഡ് താരം സണ്ണി ലിയോണിന്റെ സാന്നിധ്യമായിരുന്നു ഈ ഗാനത്തിന്റെ ഏറ്റവും വലിയ ഹൈലറ്റ്. സണ്ണി ലിയോണിന്റെ നൃത്ത ചുവടുകള്‍ കൊണ്ട് വൈറലായ ഈ ഗാനം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.
സംഗീത സംവിധായകന്‍ ഗോപി സുന്ദറാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. ബസ് യാത്രയ്ക്കിടെ ഈ പാട്ടിനനുസരിച്ച് മതി മറന്ന് ചുവടുവയ്ക്കുന്ന ഒരു സ്ത്രീയുടെ വീഡിയോ അദ്ദേഹം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു. പാട്ടിന്റെ താളത്തിനനുസരിച്ച് ഏറെ ശ്രദ്ധയോടെയാണ് സ്ത്രീ നൃത്തം വയ്ക്കുന്നത്.
തന്റെ ഗാനത്തോട് ഇത്രയധികം സ്‌നേഹം തോന്നുന്നതില്‍ ഏറെ സന്തോഷിക്കുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
വീഡിയോ കാണാം
Content Highlights: Moha mundiri viral dance of old woman, shared by music Director Gopi Sundar, Madhuraraja, mammootty