കീരവാണി: മലയാളത്തിന്റെയും പ്രിയരാഗം


എ.കെ. ശ്രീജിത്ത്

കൈതപ്രത്തിന്റെ വാക്കുകളിൽ ‘കീരവാണി ശരിക്കുമൊരു സംഗീതസന്ന്യാസിയാണ്.’ കൃത്രിമത്വമേതുമില്ലാത്ത സംഗീതം. അതിൽ ഭാഷയുടെ അതിരുകളെല്ലാമലിഞ്ഞു. ‘തരളിതരാവിൽ മയങ്ങിയോ സൂര്യമാനസം...’ പോലുള്ള പാട്ടുകളിൽ മനസ്സുകൾ തപിച്ചു.

കീരവാണി| Photo: ANI, ദേവരാഗത്തിലെ ഗാനരംഗത്തിൽ ശ്രീദേവിയും അരവിന്ദ് സ്വാമിയും

“ശിശിരകാല മേഘമിഥുന രതിപരാഗമോ...” കേട്ടാൽ ഏറ്റുപാടാതെ പോകാനാവില്ല. അങ്ങനെ പാട്ടുകളൊഴുകിയെത്തും മലയാളത്തിലും, കീരവാണിയെക്കുറിച്ചു പറയുമ്പോൾ.

നീലഗിരി, ദേവരാഗം, സൂര്യമാനസം, സ്വർണച്ചാമരം തുടങ്ങിയ ചിത്രങ്ങളിലാണ് കീരവാണിയുടെ സംവിധാനത്തിൽ പാട്ടുകൾ പിറന്നത്. പാട്ടൊരുക്കിയ കീരവാണിക്ക് മലയാളമറിയില്ലെങ്കിലും എല്ലാം മലയാളി എന്നും മനസ്സിൽ മൂളുന്ന പാട്ടുകൾ.

അദ്ദേഹത്തിന് മലയാളവും തനിക്ക് തെലുഗുവും അറിയില്ലെങ്കിലും പാട്ടിന്റെ കാര്യത്തിൽ തങ്ങൾക്കിടയിൽ അകലമേയുണ്ടായിരുന്നില്ലെന്ന് ‘നീലഗിരി’യിൽ ‘തുമ്പീ നിൻ മോഹം പൂവണിഞ്ഞുവോ...’ എന്ന പാട്ടെഴുതിയ കവി പി.കെ. ഗോപി. “ഹൃദയംകൊണ്ടാണ് ഞങ്ങളിരുവരും സംസാരിച്ചത്. സ്നേഹത്തോടെ സംസാരിക്കുന്ന ആ ഭാഷയുടെ പേരാണ് സംഗീതം.”

“ട്യൂണിട്ടശേഷം പാട്ടെഴുതുകയാണ് കീരവാണിയുടെ ശീലം. എനിക്കിഷ്ടം സ്വതന്ത്രമായെഴുതാനാണ്. പക്ഷേ, എപ്പോഴുമത് പറ്റില്ല. ട്യൂണനുസരിച്ചെഴുതിയശേഷം ഫോണിൽ പാടിക്കേൾപ്പിച്ചു. കറക്ട് സാർ, കറക്ട് സാർ എന്നുപറഞ്ഞ് അഭിനന്ദിക്കുകയായിരുന്നു അദ്ദേഹം. മറ്റുള്ളവരെ ബഹുമാനിക്കാൻ ഒരു മടിയും അദ്ദേഹത്തിനില്ല.” -ഒന്നിച്ച് പാട്ടുണ്ടാക്കിയ കാലം ഗോപി ഓർക്കുന്നു.

അദ്ദേഹംതന്നെ കൊണ്ടുവരുന്ന ഒരു പായവിരിച്ച്, ഹാർമോണിയവുമായി ചമ്രംപടിഞ്ഞിരിക്കും. ഹാർമോണിയം മീട്ടി ആദ്യത്തെ ട്യൂൺ. ജോലികഴിഞ്ഞശേഷമേ ഔപചാരികമായ സംസാരംപോലുമുണ്ടാവുകയുള്ളൂ. ഇതുപോലൊരു സമർപ്പണം മറ്റാരിലും കണ്ടിട്ടില്ലെന്നും പി.കെ. ഗോപി.

ഹാർമോണിയത്തിന്റെ ഒരുവശത്ത് മൂകാംബികദേവിയുടെയും മറ്റേ അറ്റത്ത് മാതാവിന്റെയും ചിത്രങ്ങളുണ്ടാവുമെന്ന് ‘സൂര്യമാനസ’ത്തിൽ കീരവാണിക്കൊപ്പം പാട്ടൊരുക്കിയ കൈതപ്രം ദാമോദരൻ നമ്പൂതിരി. അടിപൊളിയായി ജീവിച്ചുകൊണ്ടിരുന്ന കാലത്ത് മൂകാംബിക ക്ഷേത്രത്തിൽ പോയതോടെയാണ് കീരവാണി ഏറെ മാറിയതെന്നും കൈതപ്രം ഓർക്കുന്നു. പിന്നെ അദ്ദേഹമൊരു സംഗീതതാപസനായി.

‘സൗന്ദര്യലഹരി’യിലെ ഒരു ശ്ളോകം പതുക്കെ ചൊല്ലിയാണ് അദ്ദേഹം കമ്പോസിങ് തുടങ്ങാറ്്‌. “പാട്ടുകൾ മൃദുവായിട്ടാണ് കീരവാണി പാടിയിരുന്നത്. അദ്ദേഹമിട്ട ട്യൂണിനായി സൂര്യമാനസത്തിലെ പാട്ടുകൾ എളുപ്പമെഴുതാനായി. പാട്ടിലെ വരിയിൽനിന്നാണ് പടത്തിനു പേരിട്ടതും” -കൈതപ്രം ഓർക്കുന്നു.

കൈതപ്രത്തിന്റെ വാക്കുകളിൽ ‘കീരവാണി ശരിക്കുമൊരു സംഗീതസന്ന്യാസിയാണ്.’ കൃത്രിമത്വമേതുമില്ലാത്ത സംഗീതം. അതിൽ ഭാഷയുടെ അതിരുകളെല്ലാമലിഞ്ഞു. ‘തരളിതരാവിൽ മയങ്ങിയോ സൂര്യമാനസം...’ പോലുള്ള പാട്ടുകളിൽ മനസ്സുകൾ തപിച്ചു.

എറ്റവും പ്രിയപ്പെട്ട രാഗത്തിന്റെപേരിൽ മകൻ അറിയപ്പെടണമെന്നാഗ്രഹിച്ച അച്ഛൻ ശിവശക്തിദത്തയാണ് കൊഡൂരി മരഗതമണിയെ കീരവാണിയെന്നു വിളിച്ചത്.

ആ രാഗംപോലെത്തന്നെ പ്രിയമുള്ളൊരാളായി സംഗീതപ്രേമികൾക്ക് ആ പേരുകാരനും.

Content Highlights: MM keeravani, golden globe awards, RRR song, Malayalam Films, devaragam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam Adani

2 min

എസ്.ബി.ഐ അദാനിക്ക് നല്‍കിയത് 21,370 കോടി രൂപയുടെ വായ്പ; ഓഹരികളില്‍ തകര്‍ച്ച തുടരുന്നു

Feb 2, 2023

Most Commented