പള്ളുരുത്തി: അന്തരിച്ച സംഗീത സംവിധായകൻ അർജുനൻ മാസ്റ്ററുടെ കുടുംബത്തിന് പെൻഷൻ നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ പറഞ്ഞു.

എം.കെ. അർജുനന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതു സംബന്ധിച്ച് ജോൺ ഫെർണാണ്ടസ് എം.എൽ.എ. നിവേദനം നൽകിയിരുന്നതായി മന്ത്രി പറഞ്ഞു. അർജുനൻ മാഷിന്റെ ഭാര്യ ഭാരതിയമ്മയെ കണ്ട് മന്ത്രി ആശ്വസിപ്പിച്ചു.

ജോൺ ഫെർണാണ്ടസ് എം.എൽ.എ., സി.പി.എം. ഏരിയ സെക്രട്ടറി പി.എ. പീറ്റർ, പള്ളുരുത്തി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.കെ. വത്സൻ, തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Content Highlights: MK arjunan master, AK Balan minister