കൊച്ചി മെട്രോയും ബിനാലെയുമെല്ലാം പാവക്കൂത്തിൽ പുനരവതരിപ്പിച്ചു കണ്ടാലോ? കാണാനും കേൾക്കാനും രസമുള്ള ഒരു തോൽപ്പാവക്കൂത്ത് സംഗീതവീഡിയോയുമായി എത്തിയിരിക്കുകയാണ് 'വികൃതി' എന്ന ചിത്രത്തിന്റെ സംവിധായകൻ എംസി ജോസഫ്.

വ്യത്യസ്തമായ ഈ ആശയത്തിനു പിന്നിലും പാട്ടിന് ഈണം നൽകി ആലപിച്ചിരിക്കുന്നതും എംസി തന്നെ. മനോഹരമായ 'തോൽപ്പാവക്കൂത്ത്' അവതരിപ്പിച്ചതിനു പിന്നിലും വലിയൊരു ടീമുണ്ട്. അഡ്വ ഷാഹുൽ മേഴത്തൂർ വരികളെഴുതിയിരിക്കുന്നു. അജിത്ത് എം എസ് ആണ് ഛായാഗ്രഹണം.

Content Highlights :Mindi Meettam Experimental Puppetry Music Video Emcy Joseph Vikrithi director