ന്റെ എല്ലാമെല്ലാമായിരുന്ന അമ്മയ്ക്ക് പ്രണാമമര്‍പ്പിച്ച് ഗായകന്‍ എം.ജി. ശ്രീകുമാര്‍. അമ്മ കമലാക്ഷിയമ്മയുടെ ഓര്‍മദിനത്തിലാണ് സാമൂഹികമാധ്യമത്തിലൂടെ എം.ജി. ശ്രീകുമാര്‍ പ്രണാമമര്‍പ്പിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ആ അമ്മയുടെ ഉദരത്തില്‍ ജനിച്ചതാണ് തന്റെ മഹാപുണ്യവും ഭാഗ്യവുമെന്ന് അദ്ദേഹം പറയുന്നു. 

"എനിക്ക് നല്‍കിയ ലാളനവും മാറോടു ചേര്‍ത്തുവെച്ചു നല്‍കിയ ഉമ്മകളും ഇന്നും മായാത്ത ഓര്‍മകളാണ്"- ഫെയ്സ്ബുക്ക് പോസ്റ്റില്‍ ശ്രീകുമാര്‍ കുറിച്ചു. അമ്മയെ കുറിച്ചുള്ള നിരവധി സ്മരണകള്‍ ശ്രീകുമാര്‍ പല പരിപാടികളിലും അഭിമുഖങ്ങളിലും പങ്കുവെക്കാറുണ്ട്. 

 

Content Highlights: MG Sreekumar remembers his mother on death anniversary