അർജുൻ അശോകൻ സംവിധാനം ചെയ്യുന്ന മെമ്പർ രമേശൻ 9-ാം വാർഡിലെ ആദ്യ ​ഗാനം പുറത്തിറങ്ങി. തികച്ചും ഗ്രാമീണ പശ്ചാത്തലത്തിലുള്ള അലരേ എന്ന് തുടങ്ങുന്ന പ്രണയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ശബരീഷ് വർമയാണ്. കൈലാസ് മേനോനാണ് സം​ഗീതം. അയ്റാനും നിത്യ മാമനും ചേർന്നാണ് ​ഗാനം ആലപിച്ചുിരിക്കുന്നത്.

നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്ന് രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബോബൻ & മോളി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത് ബോബൻ, മോളി എന്നി വരാണ്. ഗായത്രി അശോക് ചിത്രത്തിലെ നായിക.

ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുസമദ്, ശബരീഷ് വർമ്മ, രഞ്ജി പണിക്കർ , ഇന്ദ്രൻസ്, മമ്മുക്കോയ, സാജു കൊടിയൻ, ജോണി ആന്റണി,ബിനു അടിമാലി അനൂപ് (ഗുലുമാൽ )മെബിൻ ബോബൻ, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം ,സജാദ് ബ്രൈറ്റ് ,കല . എന്നിവരും അഭിനയിക്കുന്നുണ്ട്.ചിത്രത്തിൻ്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ജോഷി തോമസാണ്. എൽദോ ഐസക്കാണ് ചിത്രത്തിൻ്റെ ഛായഗ്രഹണം നിർവ്വഹിക്കുന്നത്. ദീപു ജോസഫാണ് ചിത്രത്തിൻ്റെ ചിത്രസംയോജനം നിർവ്വഹിക്കുന്നത്.ക്രിയേറ്റീവ് അഡ്മിനിസ്ട്രേറ്ററായി ഗോകുൽ നാഥ്.ജോബ് ജോർജ് പ്രൊഡക്ഷൻ കൺട്രോളർ, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ.

Content Highlights :Member Rameshan 9aam Ward Movie Song Arjun Ashokan Gayathri Ashok Kailas Shabareesh