പേരിലെയും പ്രമേയത്തിലെയും വ്യത്യസ്തത കാരണം പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലാല്‍ ജോസ്-ബിജു മേനോന്‍ ടീമിന്റെ നാല്‍പത്തിയൊന്ന്. ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി.

മേലെ മേഘക്കൊമ്പില്‍ എന്നു തുടങ്ങുന്ന സുന്ദരമായ മെലഡി ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷലാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക്  ബിജിബാലാണ് ഈണം നല്‍കിയിരിക്കുന്നത്.

നിമിഷ സജയനാണ് ചിത്രത്തിലെ നായിക. തട്ടിന്‍പുറത്ത് അച്ചുതന്‍ എന്ന ചിത്രത്തിന് ശേഷം ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പി.ജി പ്രഗീഷ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. 

ജി.പ്രജിത്ത്, അനുമോദ് ജോസ്, ആദര്‍ശ് നാരായണന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം: എസ്.കുമാര്‍, എഡിറ്റ്ങ്: രഞ്ചന്‍ അബ്രഹാം.

Content Highlights: Mele Meghakkombil Lyric Video Nalppathiyonnu 41 Laljose Bijibal Shreya Ghoshal Malaylam Movie