'മഴയുടെയരികെ പതിയെയിരുന്നൊരു...'; മനോഹരഗാനം ആസ്വദിക്കാം


.

മഴയുടെ നിറവാര്‍ന്ന പശ്ചാത്തലത്തിലൊരുങ്ങിയ മഴയുടെയരികെ...എന്ന ഗാനം ശ്രദ്ധ നേടുന്നു. മനോഹരമായ വരികളും ഈണവും ചേര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് സംഗീതസംവിധായകന്‍ കൂടിയായ വീത് രാഗാണ്. വി.എം. സുരേഷ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയത് സക്കറിയാം ബാവയാണ്. ബോധി സൈലന്റ് സ്‌കേപ്പാണ് വീഡിയോ യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്.

ഗാനത്തിന്റെ ആശയവും നിര്‍മാണവും വി.എം. സുരേഷിന്റേതാണ്. സുരേഷും രോഹിത് ഗോപാലകൃഷ്ണനും അറേഞ്ച്‌മെന്റില്‍ പങ്കാളികളായിരിക്കുന്നു. മിക്‌സ് ആന്‍ഡ് മാസ്റ്ററിങ്-സജി. ആര്‍, പ്രോഗ്രാമിങ്- രോഹിത് ഗോപാലകൃഷ്ണന്‍. പിന്നണിയില്‍ ഗിറ്റാര്‍-സുരേഷ് വി.എം, ബാസ്-രാജു ജോര്‍ജ്, സിത്താര്‍-പോള്‍സണ്‍ കെ.ജെ., സ്ട്രിങ്‌സ്-സദാനന്ദന്‍, ഷോനിക്, കിരണ്‍, സെല്ലോ-ആല്‍ബിന്‍.

ഏകാകിയായും ചിത്രകാരനുമായ ഒരു യുവാവിന്റെ സങ്കല്‍പലോകത്ത് കടന്നുവരുന്ന സുന്ദരിയും ആ യുവതിയെ ചുറ്റിപ്പറ്റിയുള്ള സ്വപ്‌നങ്ങളും കോര്‍ത്തിണക്കിയ വീഡിയോയുടെ സംവിധാനം അരുണ്‍ എന്‍. ശിവന്‍ ആണ്. ചിത്രകാരനായ യുവാവ് സ്വപ്‌നത്തില്‍ തന്റെ കൂട്ടുകാരിയെ തേടിപ്പോകുന്നതും എന്നാല്‍ അയാളുടെ മുറിക്കുള്ളില്‍ തന്നെ എത്തിപ്പെടുന്നതുമാണ് ഗാനത്തിന്റെ വിഷയം. ആ യുവാവിന്റെ ഏകാന്തതയുടെ ആഴത്തില്‍ നിന്നുയരുന്ന കിനാവുകളുടെ ഒരു സമ്മേളനമാണ് ഗാനത്തിലൂടെ ചിത്രീകരിച്ചിരിക്കുന്നത്. തിരക്കഥ രാഹുല്‍ ആര്‍.കെ. വെള്ളൂരും ക്യാമറ റഫീഖ് റഷീദും കൈകാര്യം ചെയ്തിരിക്കുന്നു. എഡിറ്റിങ്- മനു ബാലകൃഷ്ണന്‍, കളറിസ്റ്റ്-മെന്‍ഡോസ് ആന്റണി.

Content Highlights: Mazhayudeyarike, Music Album, Veetraag, V M Suresh, Music News

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented