'ഈ ബനാറസിലെ നിറക്കൂട്ടുകൾ നീ നെയ്തതോ'; ഹിഷാമിന്റെ ശബ്ദത്തിൽ ഒരു പാൻ ഇന്ത്യൻ ​ഗാനം


ആദിയുടെ വരികൾക്ക് അജനീഷ് ലോകനാഥ് സംഗീതം പകർന്നിരിക്കുന്നു

ബനാറസിൽ സായിദ് ഖാനും സോണൽ മൊണ്ടേറോയും | ഫോട്ടോ: https://www.facebook.com/UrsZaidKhan/

പുതുമുഖം സായിദ് ഖാൻ, സോണൽ മൊണ്ടേറോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയതീർത്ഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ സിനിമയായ "ബനാറസി"ന്റെ ആദ്യത്തെ വീഡിയോ ഗാനം റിലീസായി. ബാംഗ്ലൂർ ജെ ടി വേർഡ് മാളിൽ നടന്ന ചടങ്ങിൽ സായിദ് ഖാൻ, സോണൽ മൊണ്ടേറോ, ജയതീർത്ഥ, അഭിഷേക് അംബരീഷ്, തിലകരാജ്, ലാഹിരി വേലു, യശസ്, സുജോയ്, വിനോദ് പ്രഭാകർ, സുധാകരൻ റാവു തുടങ്ങിയ പങ്കെടുത്ത് സംസാരിച്ചു.

മായാ ​ഗം​ഗേ എന്ന ​ഗാനം ഹിഷാം അബ്ദുൾ വഹാബ് ആണ് ആലപിച്ചത്. ആദിയുടെ വരികൾക്ക് അജനീഷ് ലോകനാഥ് സംഗീതം പകർന്നിരിക്കുന്നു. ബനാറസിലെ മനോഹരമായ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ബനാറസിലെ ഘാട്ട് പ്രദേശങ്ങളുടെ ചിത്രീകരണമാണ് ബനാറസിന്റെ മറ്റൊരു പ്രത്യേകത.

മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളില്‍ ഒരേ സമയം റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മോഷൻ പോസ്റ്ററിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. നാഷണൽ ഖാൻസ് പ്രൊഡക്ഷൻസിലൂടെ തിലക് രാജ് ബല്ലാലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അദ്വൈത ഗുരുമൂർത്തി ഛായാഗ്രഹണവും കെ.എം. പ്രകാശ് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. പി ആർ ഒ-എ എസ് ദിനേശ്, ശബരി.

Content Highlights: mayagange song from pan indian movie banaras, hesham abdul wahab

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented