രാജ്യമാകെ കൊറോണ ഭീതിയിലാണ്. സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും ഒരേപോലെ ഈ മഹാമാരിയെ ചെറുക്കാനുള്ള പോരാട്ടത്തിലാണ്. ഈ സമയത്ത് കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനായി കൈകൊള്ളേണ്ട ജീവന്‍ രക്ഷാ മാര്‍ഗങ്ങളെ കുറിച്ച് ഒരു ഗാനം പുറത്തിറക്കിയിരിക്കുകയാണ് ഒരു കൂട്ടം യുവാക്കള്‍.

ലോക്ക്ഡൗണില്‍ എല്ലാവരും അവരവരുടെ വീടുകള്‍ സുരക്ഷിതരായിക്കുകയാണ്. എന്നാലും നമ്മള്‍ ജാഗരൂകരായിരിക്കണമെന്നാണ് വീഡിയോയില്‍ പറയുന്നത്. ആളുകളുമായി അടുത്തിടപഴകുന്നത് കുറയ്ക്കണമെന്നും കൈകള്‍ വൃത്തിയായി കഴുകണമെന്നുമെല്ലാം ഓര്‍മിപ്പിക്കുകയാണ് ഈ മ്യൂസിക്ക് വീഡിയോ. 

കാവാലം ശശികുമാറിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ജയഹരി കാവാലമാണ്. ഷിദുന്‍ റെയാനാണ് ഛായാഗ്രഹണം. കൊറോണയെ ഭയക്കാതെ മുന്നില്‍ നിന്നും പോരാടുന്ന എല്ലാവര്‍ക്കും വേണ്ടി ഈ ഗാനം സമര്‍പ്പിക്കുന്നുവെന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.

Content Highlights: Maya the Mask music video on safety measures followed during lockdown covid 19