ളപതി വിജയ്‌യും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന മാസ്റ്റര്‍ എന്ന ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചിത്രത്തിലെ ഓരോ പാട്ടുകളും ആരാധകര്‍ ഇതിനോടകം നെഞ്ചേറ്റിക്കഴിഞ്ഞു. മാസ്റ്ററിലെ ഏറ്റവും പുതിയ ഗാനമായ പോളക്കട്ടും പറ പറയുടെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. വിജയ് സേതുപതിയാണ് വീഡിയോയില്‍ നിറഞ്ഞു നില്‍ക്കുന്നത്. 

വിഷ്ണു എടവന്റെ വരികള്‍ക്ക് അനിരുദ്ധാണ് സംഗീതം നല്‍കിയിരിക്കുന്നത്. പക്കാ ഡപ്പാംകൂത്ത് സ്റ്റൈലിലുള്ള പാട്ടാണിത്. സംഗീത സംവിധായകന്‍ സന്തോഷ് നാരായണനാണ് പാട്ട് പാടിയിരിക്കുന്നത്.

കൈതി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ലോകേഷ് കനകരാജാണ് മാസ്റ്ററിന്റെ സംവിധായകന്‍. മലയാളിയായ മാളവിക മോഹനാണ് ചിത്രത്തിലെ നായിക.

Content Highlights: Master song Polakatum Para Para Lyrical video