ഗൗതം വസുദേവ് മേനോന്‍ സംവിധാനം ചെയ്ത എനൈ നോക്കി പായും തോട്ട എന്ന ധനുഷ് ചിത്രത്തിലെ ഗാനങ്ങള്‍ മുമ്പെ ഹിറ്റായവയാണ്. സിനിമ വൈകിയാണ് തീയേറ്ററുകളിലെത്തിയതെങ്കിലും ചിത്രത്തിലെ 'മറു വാര്‍ത്തൈ പേസാമല്‍' എന്ന ഗാനം ക്യാമ്പസുകളിലും പ്രണയമനസ്സുകളിലും വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. സിദ്ധ് ശ്രീറാം ആലപിച്ച ആ പാട്ടിന്റെ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

താമരൈ ആണ് വരികളെഴുതിയിരിക്കുന്നത്. ദര്‍ബുക സിവ ആണ് സംഗീതം. ധനുഷും മേഘയുമാണ് രംഗത്ത് പ്രത്യക്ഷപ്പെടുന്നത്. 

ധനുഷ്, റാണാ ദഗ്ഗുബാട്ടി, മേഘ ആകാശ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. മികച്ച വരികള്‍, കര്‍ണാട്ടിക് ടച്ചുള്ള സംഗീതം, മാസ്മരികമായ ആലാപനം എന്നിവകൊണ്ടെല്ലാം പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ ഗാനമായിരുന്നു ഇത്.

Content Highlights : maruvarthau pesathe video song dhanush enai nokki payum thotta movie gawtham vasudev menon