ഫാഷൻഫോട്ടോഗ്രാഫറായ ആഘോഷിന്റെ  ഏറ്റവും പുതിയ സംരംഭമായ ‌ ഭാഗ 4 പുറത്തിറങ്ങി. വനവാസ എന്ന പേരിൽ പുറത്തിറങ്ങിയിരിക്കുന്ന ഈ സംഗീത ദൃശ്യാവിഷ്കാരത്തിലൂടെ സ്ത്രീസൗന്ദര്യ സങ്കൽപ്പത്തെയും സ്ത്രീ  പ്രണയത്തെയും സ്ത്രീയുടെ പ്രണയ സങ്കല്പനകളെയും  പ്രതിനിധാനം ചെയ്യുന്നു. 

ത്യാഗരാജ കൃതിയായ 'മറുഗെലറ' എന്ന കീർത്തനത്തെ സംഗീത സംവിധായകനും ഗായകനും കൂടിയായ സിദ്ധാർത്ഥ പ്രദീപ് മനോഹരമായ രീതിയിൽ ആവിഷ്കരിച്ചിരിക്കുന്നു. അമൃത ജയകുമാർ തന്റെ ശബ്ദ സൗന്ദര്യത്തിലൂടെയും ആലാപന മികവിലൂടെയും സംഗീതത്തെ മികവുറ്റതാക്കിയിരിക്കുന്നു. 

പക്വതയുള്ള കഥാപാത്രത്തിനെ അതിന്റെ പൂർണഅർത്ഥത്തിൽ ക്യാമറക്ക് മുന്നിലെത്തിച്ചിരിക്കുന്നത് അഭിനേത്രി സിമി നിമിഷാണ്. ചമയം രേഷ്മ  സുരേഷ് ശങ്കരത്തും എഡിറ്റിങ് ജീവൻ ശങ്കറും ആണ് നിർവഹിച്ചിരിക്കുന്നത്.  

കോവി‍ഡിന്റെ പശ്ചാത്തലത്തിൽ വളരെയധികം പ്രതിസന്ധികൾ നേരിടുന്ന ഘട്ടത്തിലും എല്ലാ വിധ മുൻകരുതലുകളും സർക്കാരിന്റെ നിബന്ധനകളും മാനിച്ചാണ് ഷൂട്ട് പൂർത്തിയാക്കിയിട്ടുള്ളത്. കേവലം ഒരു ദിവസം മാത്രം കൊണ്ട് വളരെ കുറഞ്ഞ ചിലവിൽ 6 പേർ മാത്രമുള്ള ഒരു ടീം ആണ് ക്യാമറയുടെ മുന്നിലും പിന്നിലും ആയി പ്രവർത്തിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലും മറ്റും ശ്രദ്ധ നേടിയ ഭാഗ സീരിസിന്റെ അടുത്ത പതിപ്പുകളും ഉടനെ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ- സംവിധായകൻ പറഞ്ഞു.

Content Highlights: Marugelara O Raghava - Bhaaga 4,  Vanavaasa, Aghosh Vyshnavam,  Sidhartha Pradeep, Music album