മോഹൻലാൽ ചിത്രം ‘മരക്കാറി’ലെ പുതിയ ഗാനം പുറത്തിറങ്ങി. ‘നീയേ എൻ തായേ’ എന്നു തുടങ്ങുന്ന പാട്ടിന് വരികളെഴുതിയിരിക്കുന്നത് ബി.കെ.ഹരിനാരായണനാണ്. റോണി റാഫേൽ ഈണം പകർന്നിരിക്കുന്നു. ഹരിശങ്കറും രേഷ്മ രാഘവേന്ദ്രയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ ​ഗാനം ട്രെൻഡിങ്ങിൽ ഇടം പിടിച്ചിരിക്കുകയാണ്. 

ഡിസെബർ 2നാണ് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെൻറ് തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. 

മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ബജറ്റ് ചിത്രമായ മരക്കാറിന്റെ മുടക്കുമുതൽ 100 കോടിയാണ്. പോയവർഷം റിലീസിനെത്തേണ്ടിയിരുന്ന ചിത്രമായിരുന്നു മരക്കാർ. ആറ് ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഡോക്ടർ റോയ്, സന്തോഷ് ടി. കുരുവിള എന്നിവർ സഹനിർമാതാക്കളാണ്. 
 
സാബു സിറിലാണ് കലാ സംവിധായകൻ.  തിരു ആണ് ഛായാ​ഗ്രഹണം. 

content Highlights : Marakkar Song Mohanlal Keerthy Suresh PriyadarshaN, Marakkar release