രാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന മരക്കാർ അറബിക്കടലിന്റെ സിംഹത്തിലെ ആദ്യ ​ഗാനം പുറത്തിറങ്ങി. കുഞ്ഞുകുഞ്ഞാലിക്ക് ഒന്നുറങ്ങേണം എന്ന് തുടങ്ങുന്ന മനോഹരമായ താരാട്ട് പാടിയിരിക്കുന്നത് ചിത്രയാണ്.  

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ​ഗാനം പുറത്തിറക്കിയിരിക്കുന്നത്. ബി.കെ ഹരിനാരായണനാണ് മലയാളത്തിൽ വരികളെഴുതിയിരിക്കുന്നത്. റോണി റാഫേലാണ് സം​ഗീതം. 

മോഹൻലാൽ കുഞ്ഞാലി മരയ്ക്കാർ നാലാമനായി എത്തുന്ന ചിത്രം അഞ്ച് ഭാഷകളിലായി ഓഗസ്റ്റ് 19നാണ് തിയേറ്ററുകളിലെത്തുന്നത്. 100 കോടി ബഡ്ജറ്റിലാണ് മരക്കാർ അണിയിച്ചൊരുക്കുന്നത്. മോഹൻലാലിന് പുറമേ മഞ്ജു വാര്യർ, മധു, അർജുൻ സർജ, ഫാസിൽ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

Content Highlights : Marakkar Arabikkadalinte Simham Movie Song KS Chithra Mohanlal Pranav Priyadarshan