മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ തീം മ്യൂസിക് പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്നെയാണ് മ്യൂസിക് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

മരക്കാറിനു വേണ്ടി അതിഗംഭീരമായി ഒരുക്കിയ തീം മ്യൂസിക് പങ്കുവയ്ക്കുകയാണെന്ന് മോഹന്‍ലാല്‍ ഇതോടൊപ്പം കുറിച്ചു. 

രാഹുല്‍ രാജ് ചിട്ടപ്പെടുത്തിയ തീം മ്യൂസികിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഡിസംബര്‍ 2 ന് മരയ്ക്കാര്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. 100 കോടിരൂപയോളം മുടക്കി ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മിച്ചത് ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. ഏകദേശം രണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിനെ പുറമേ മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlights: Marakkar: Arabikadalinte Simham, Original Theme Music, By Rahul Raj, Mohanlal, Priyadarshan