കിടിലന്‍ നൃത്തവുമായി നൂറിന്‍ ഷെരീഫ്, മരട് 357ലെ ആദ്യഗാനം പുറത്ത്


കേരളക്കരയാകെ ചർച്ച ചെയ്യപ്പെട്ട മരട് ഫ്ലാറ്റ് വിഷയത്തെ ആസ്പദമാക്കിയാണ് ചിത്രം

-

പട്ടാഭിരാമൻ എന്ന ചിത്രത്തിന് ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357ലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി. മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പാട്ട് റിലീസ് ചെയ്തത്.

നൂറിൻ ഷെരീഫ്, മനോജ് കെ ജയൻ, സരയു, ബൈജു, ഷീലു എബ്രഹാം തുടങ്ങിയവരാണ് പാട്ടിൽ പ്രത്യക്ഷപ്പെടുന്നത്. പാർട്ടി ഗാനമാണിത്. മധു വാസുദേവന്റെ വരികൾക്ക് ഫോർ മ്യൂസിക്ക്സാണ് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. അൻവർ സാദത്ത്, വിപിൻ സേവ്യർ, ബിബി മാത്യു, ഫോർ മ്യൂസിക്സ്, ഹരിത ബാലകൃഷ്ണൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

കേരളക്കരയാകെ ചർച്ച ചെയ്യപ്പെട്ട മരട് ഫ്ലാറ്റ് വിഷയത്തെ ആസ്പദമാക്കിയാണ് ചിത്രം. ചിത്രത്തിൽ ഷീലു എബ്രഹാം, നൂറിൻ ഷെറീഫ് എന്നിവരാണ് നായികമാർ. അനൂപ് മേനോൻ, ധർമജൻ, മനോജ് കെ ജയൻ, ബൈജു സന്തോഷ്, സാജിൽ സുദർശൻ, സെന്തിൽ കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരെകൂടാതെ സുധീഷ്, ഹരീഷ് കണാരൻ, കൈലാഷ്, ശ്രീജിത്ത് രവി, ജയൻ ചേർത്തല, ജയകൃഷ്ണൻ, ബഷീർ, പടന്നയിൽ, മുഹമ്മദ് ഫൈസൽ, കൃഷ്ണ, മനുരാജ്, അനിൽ പ്രഭാകർ, വിഷ്ണു, കലാഭവൻ ഫനീഫ്, ശരൺ, പോൾ താടിക്കാരൻ, അഞ്ജലി, സരയൂ, തുടങ്ങി മലയാളത്തിലെ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യുവും സ്വർണ്ണലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ കാഞ്ഞിരക്കുളവും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ദിനേശ് പള്ളത്താണ്. രവിചന്ദ്രനാണ് ഛായാഗ്രഹണം. എഡിറ്റർ വി.ടി ശ്രീജിത്താണ്. വാർത്ത പ്രചരണം സുനിത സുനിൽ.

Content Highlights :maradu 357 party song noorin shereef manoj k jayan sarayu kannan thamarakkulam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented