ഞ്ജു വാര്യരും അമലയും ഒന്നിക്കുന്ന കെയര്‍ ഓഫ് സൈറ ബാനുവിലെ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി.

ഹൃദയവാതില്‍ എന്നു തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത് രചിച്ചിരിക്കുന്നത് ബി.കെ.ഹരിനാരായണനാണ്. മെജോ ജോസഫാണ് ഈണമിട്ടത്. വിനീത് ശ്രീനിവാസനും ജ്യോത്സ്‌നയുമാണ് പാടിയിരിക്കുന്നത്. 

മഞ്ജു വാര്യരും ഷെയ്ന്‍ നിഗമുമാണ് ഗാനരംഗത്തുള്ളത്. മാര്‍ച്ച് പതിനേഴിനാണ് ആന്റണി സോണി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിലെത്തുന്നത്. ആര്‍.ജെ. ഷാനാണ് രചന നിര്‍വഹിച്ചത്.