നാട്ടുകാരനായും വഴിപോക്കനായും നായകൻ എവിടെയെങ്കിലും വച്ച് കണ്ടുമുട്ടുന്ന യാത്രക്കാരനായും മലയാളസിനിമകളിലെ പ്രൊഡക്ഷൻ കൺട്രോളറായും നമുക്കു പരിചയമുള്ള നന്ദു പൊതുവാൾ അഭിനയിച്ച ഒരു മ്യൂസിക് വീഡിയോ ആണ് ഇപ്പോൾ വാർത്തയാകുന്നത്. ഒപ്പം 2013ൽ റിലീസായ 'അഞ്ചു സുന്ദരികളി'ലെ കുള്ളന്റെ ഭാര്യ എന്ന കുഞ്ഞുചിത്രത്തിൽ നായകനായി അഭിനയിച്ച ജിനു ബെന്നും ചേരുന്നു.

മഞ്ഞു പെയ്യുന്ന കാലം എന്ന സംഗീത വീഡിയോ ഇംതിയാസ് അബൂബക്കര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഷൺമുഖൻ എസ് വി ഛായാഗ്രഹണം നിർവഹിക്കുന്നു. ഇര്‍ഷാദ് എം ഹസ്സന്‍ ആണ് നിര്‍മാണം


Content Highlights :Manju Peyyunnoru Kaalam Music Video actors nandu poduval jinu ben