ദുൽഖർ സൽമാന്റെ നിർമാണത്തിൽ നവാഗതനായ ശംസു സയ്ബ സംവിധാനം ചെയ്യുന്ന മണിയറയിലെ അശോകൻ എന്ന പുതിയ ചിത്രത്തിലെ ​ഗാനം പുറത്ത്.. മൊഞ്ചത്തി പെണ്ണേ ഉണ്ണിമായേ എന്ന് തുടങ്ങുന്ന ​ഗാനം ദുൽഖറും നടൻ ​ജേക്കബ് ഗ്രി​ഗറിയും ചേർന്നാണ് പാടിയിരിക്കുന്നത്. ശ്രീഹരി കെ.നായരാണ് സം​ഗീതം. ഷിഹാസ് അമ്മദ്കോയയുടെതാണ് വരികൾ.

വേ ഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ നിർമ്മിക്കുന്ന ചിത്രത്തിൽ ജേക്കബ് ഗ്രിഗറിയാണ് നായകൻ. നാട്ടിൻപുറത്തുകാരനായ അശോകന്റെ പ്രണയവും കല്യാണവും ആദ്യരാത്രിയുമെല്ലാം കഥാതന്തുവാകുന്ന ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായിക. അനുപമ സഹസംവിധായികയായും ചിത്രത്തിൽ പ്രവർത്തിച്ചിരുന്നു.

ഷൈൻ ടോം ചാക്കോ, കൃഷ്ണശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രിത ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

തിരക്കഥ-വിനീത് കൃഷ്ണൻ, ഛായാഗ്രഹണം- സജാദ് കാക്കു, എഡിറ്റിങ് -അപ്പു ഭട്ടതിരി, സംഗീതം- ശ്രീഹരി കെ നായർ. അരുണ്‍ എസ് മണി, വിഷ്ണു പിസി എന്നിവര്‍ സൗണ്ട് ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ജയന്‍ ക്രയോണ്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.

Content Highlights : Maniyarayile Ashokan Movie Song Dulquer SalmaanGregory Anupama Parameswaran