പൊന്നി നദിയോരത്തുകൂടി കാറ്റുപോലെ വന്ദിയ തേവന്റെ യാത്ര; പൊന്നിയിൻ സെൽവൻ ആദ്യ​ഗാനം


ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ഇതേപേരിലുള്ള ചരിത്ര നോവലിനെ ആധാരമാക്കിയാണ് ചിത്രം നിർമിക്കുന്നത്

പൊന്നിയിൻ സെൽവനിൽ കാർത്തി | ഫോട്ടോ: www.facebook.com/sikarthi/photos

മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡചിത്രം പൊന്നിയിൻ സെൽവനിലെ ആദ്യ​ഗാനമെത്തി. പൊന്നി നദി പാക്കണുമേ എന്ന് തുടങ്ങുന്ന ​ഗാനം ലിറിക്കൽ വീഡിയോ ആയാണ് എത്തിയിരിക്കുന്നത്. ഇളങ്കോ കൃഷ്ണന്റെ വരികൾക്ക് എ.ആർ. റഹ്മാൻ ഈണമിട്ട് ആലപിച്ചിരിക്കുന്നു. എ.ആർ. റെയ്ഹാന, ബാംബ ബാക്യ എന്നിവരാണ് മറ്റു​ഗായകർ.

പൊന്നി നദിയോരത്തുകൂടിയുള്ള കാർത്തി അവതരിപ്പിക്കുന്ന വന്ദിയ തേവന്റെ യാത്രയാണ് ​ഗാനത്തിൽ. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ഇതേപേരിലുള്ള ചരിത്ര നോവലിനെ ആധാരമാക്കിയാണ് ചിത്രം നിർമിക്കുന്നത്. ആദിത്യ കരികാലനായി വിക്രമും രാജ രാജ ചോളൻ അരുൾമൊഴി വർമനായി ജയം രവിയുമെത്തുന്നു.

നന്ദിനി എന്ന കഥാപാത്രമായി ഐശ്വര്യ റായിയും കുന്ദവയായി തൃഷയുമെത്തുന്നു. റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ധൂലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്.

പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇളങ്കോ കുമാരവേലാണ് തിരക്കഥ. രവിവർമനാണ് ഛായാ​ഗ്രഹണം. 500 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

മണിരത്നത്തിന്റെ സ്വപ്ന പദ്ധതിയായ ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് ഇറങ്ങുക. ആദ്യഭാ​ഗം സെപ്തംബർ 30 ന് റിലീസ് ചെയ്യും.

Content Highlights: Ponniyin Selvan First Single, Maniratnam Movie, Ponni Nadhi Lyrical Video

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022

Most Commented