ആടിപ്പാടി നോറ ഫത്തേഹി; 'മണികേ...' ഹിന്ദി റീമേക്ക് ഗാനം പുറത്തിറങ്ങി


ഗാനരംഗത്തിൽ നിന്നും

അജയ് ദേവ്ഗണ്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര, രാകുല്‍ പ്രീത് സിംഗ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഇന്ദ്രകുമാര്‍ സംവിധാനം ചെയ്യുന്ന താങ്ക് ഗോഡ് എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി.

സിംഹള ഭാഷയില്‍ റിലീസ് ചെയ്ത ശ്രീലങ്കന്‍ ഗാനം 'മണികേ'യുടെ ഹിന്ദി റീമേക്കാണ് താങ്ക് ഗോഡിലെ ഈ ഗാനം. യോഹാനി, സതീഷന്‍ രത്‌നായക തുടങ്ങിയവര്‍ ആലപിച്ച സിംഹളഗാനം അതി പ്രശസ്തമാണ്.

ഹിന്ദി റീമേക്ക് ഗാനം പ്രധാനമായും യോഹാനി തന്നെയാണ് ആലപിച്ചിരിക്കുന്നത്. യോഹാനിയ്‌ക്കൊപ്പം ജുബിന്‍ നൗടിയാല്‍, സൂര്യ രഗുനാഥന്‍ എന്നിവരും ചേര്‍ന്ന് ഗാനം ആലപിക്കുന്നു. നോറ ഫത്തേഹി, സിദ്ധാര്‍ഥ് മല്‍ഹോത്ര എന്നിവരാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ടീ സീരീസും മാരുതി ഇന്റര്‍നാഷ്ണലും നിര്‍മിക്കുന്ന താങ്ക് ഗോഡ് ഒക്ടോബര്‍ 25 ന് റിലീസ് ചെയ്യും.

Content Highlights: Manike Hindi remake song Thank God Nora Fatehi Sidharth Malhothra Yohani ajay devgan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented