പ്രണയദിനത്തില്‍ മണിരത്‌നവും ഏ.ആര്‍ റഹ്മാനും നല്‍കുന്ന സമ്മാനത്തോളം വരില്ല മറ്റൊന്നും. ഇത്തവണ പ്രണയദിനത്തില്‍ കാട്ര് വെളിയിടെയിലെ പാട്ടുമായാണ് മണിരത്‌നവും ഏ.ആര്‍ റഹ്മാനും ആരാധകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്.
കാട്ര് വെളിയിടെയിലെ 'വാന്‍ വരുവാന്‍' എന്ന പാട്ടിന്റെ പ്രൊമോ വീഡിയോ മണിരത്‌നം ആരാധകര്‍ക്കായി പുറത്തുവിട്ടു. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാര്‍ത്തിയുടെയും അതിഥി റാവുവിന്റെയും ലഡാക്കിലെ പ്രണയനിമിഷങ്ങളാണ് പകര്‍ത്തിയിരിക്കുന്നത്. ശാഷ തിരുപ്പതി പാടിയ പാട്ടിന് വരികളൊരുക്കിയിരിക്കുന്നത് വൈരമുത്തുവാണ്. ചിത്രത്തിലെ ആദ്യഗാനമായ 'അഴകിയെ' നേരത്തെ യൂട്യൂബില്‍ തരംഗമായിരുന്നു
മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്‌നം നിര്‍മിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഊട്ടിയും ലഡാക്കുമായിരുന്നു. മഹാകവി ഭാരതീയാരുടെ ഒരു കവിതയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രത്തിന് 'കാട്ര് വെളിയിടെ' എന്ന പേര് മണിരത്‌നം നല്‍കിയത്.
2015 ല്‍ നിത്യാ മേനോന്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ പ്രധാന വേഷത്തിലഭിനയിച്ച ഓക്കെ കണ്‍മണിക്കു ശേഷം മണിരത്‌നം ഒരുക്കുന്ന ചിത്രമാണ് കാട്ര് വെളിയിടെ. തമിഴ്, തെലുങ്ക് മലയാളം എന്നീ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.