അമ്മ മനസിന്റെ സനേഹ വാത്സല്യങ്ങളും മങ്ങാത്ത ഓർമ്മകളും; 'തണൽ തേടി'യുമായി മല്ലികാ സുകുമാരൻ


ഒരു സ്ത്രീയുടെ ജീവിതത്തിലെ ദാമ്പത്യ ജീവിതത്തിന്റെ തുടക്കം മുതൽ വാർദ്ധക്യം വരെയുള്ള കാലത്തിന്റെ സുന്ദര നിമിഷങ്ങൾ അഭ്രപാളിയിൽ മിന്നിമറയുന്നു.

തണൽ തേടി എന്ന സം​ഗീത ആൽബത്തിൽ മല്ലികാ സുകുമാരൻ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

മാതൃമനസ്സിന്റെ ഓർമ്മകളെ തഴുകി ഉണർത്തുന്ന ഗാനവുമായി തണൽ തേടി. അമ്മ മനസിന്റെ സനേഹ വാത്സല്യങ്ങളും മങ്ങാത്ത ഓർമ്മകളും കോർത്തിണക്കിയ സംഗീത ആൽബമായ തണൽ തേടി ആസ്വാദകരുടെ മനം കവരുന്നു. ഒറ്റപ്പെട്ട് പോകുന്ന വൃദ്ധയായ അമ്മയുടെ ഏകാന്ത ജീവിതത്തിന് കൂട്ടായ ഒരായിരം ഓർമ്മകളുടെ തണൽ ആണ് ഈ സംഗീത ആൽബത്തിന്റെ ഇതിവൃത്തം.

ഒരു സ്ത്രീയുടെ ജീവിതത്തിലെ ദാമ്പത്യ ജീവിതത്തിന്റെ തുടക്കം മുതൽ വാർദ്ധക്യം വരെയുള്ള കാലത്തിന്റെ സുന്ദര നിമിഷങ്ങൾ അഭ്രപാളിയിൽ മിന്നിമറയുന്നു. ഏകാന്തത നൽകുന്ന ഭയാനകമായ വേദന വെള്ളിത്തിരയിൽ ആസ്വാദകരുടെ കണ്ണികളിൽ അത് ഈറനണിയിക്കുന്നു. മല്ലിക സുകുമാരനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.



ദൂരമറിയാത്ത യാത്ര തീരമറിയാത്ത യാത്ര എന്ന് തുടങ്ങുന്ന ​ഗാനം സുജാതയാണ് ആലപിച്ചിരിക്കുന്നത്. സംവിധാനം ചെയ്തിരിക്കുന്നത് രാജേഷ് ജയകുമാർ. ഡോ. വിപിൻ നായരാണ് നിർമ്മാണം. പ്രൊഫസർ എസ്. പത്മകുമാരിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അഡ്വ. ഗായത്രി നായർ ആണ് .

ഗാനത്തിന്റെ എഡിറ്റിങ്ങും തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത് സംവിധായകനായ രാജേഷ് ജയകുമാർ തന്നെയാണ്. വേണു ശശിധരൻ ലേഖയാണ് ഛായഗ്രഹണം.

Content Highlights: mallika sukumaran, new malayalam album song, thanal thedi sung by sujatha mohan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented