ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'മാലിക്കി'ലെ ആദ്യഗാനം പുറത്തിറങ്ങി. അൻവർ അലിയുടെ വരികൾക്ക് സുഷിൻ ശ്യാം ആണ് സം​ഗീതം നിർവ​ഹിച്ചിരിക്കുന്നത്. കെ എസ് ചിത്രയും സൂരജ് സന്തോഷും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് മാലിക്. അൻപതു കഴിഞ്ഞ സുലൈമാൻ എന്ന കഥാപാത്രമായാണ് ഫഹദ് ചിത്രത്തിൽ വേഷമിടുന്നത്. തീരദേശജനതയുടെ നായകനായാണ് ഫഹദ് ചിത്രത്തിൽ അഭിനയിക്കുന്നത്. സുലൈമാന്റെ ഇരുപതു വയസുമുതൽ അൻപത്തിയഞ്ചു വയസ്സുവരെയുള്ള കാലഘട്ടം സിനിമയിൽ കാണിക്കുന്നുണ്ട്. 2021 മെയ് 13ന് പെരുന്നാൾ ദിനത്തിൽ ചിത്രം തീയേറ്ററിൽ പ്രദർശനത്തിനെെത്തും.

27 കോടിയോളം മുതൽമുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, ചന്ദുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.

സാനു ജോൺ വർഗീസാണ് ഛായാഗ്രഹണം. സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാമാണ്. ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് .

content highlights : malik movie song fahadh faasil mahesh narayan nimisha sushin shyam ks chithra