ജോലിയും കൂലിയുമില്ലാതെ വീട്ടുകാരുടെയും നാട്ടുകാരുടെയും പരിഹാസങ്ങൾക്ക് വിധേയരാകുന്ന ചെറുപ്പാക്കാർക്ക് പൊതുവായി നൽകുന്ന വിശേഷണമാണ് 'വാഴ'. അടുത്തിടെ റിലീസ് ആയ മ്യൂസിക് വീഡിയോ 'അച്ഛന്റെ വാഴ' ഏറെ ശ്രദ്ധനേടുകയാണിപ്പോൾ. അഖിൽ ബാബു ആണ് ഗാനത്തിന് വരികൾ ഒരുക്കിയതും സംഗീതം നിർവഹിച്ചതും. സച്ചിൻ യേശുദാസും നിരഞ്ജ് സുരേഷും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. എല്ലാ 'വാഴകൾ'ക്കും ആണ് ഗാനം സമർപ്പിച്ചിരിക്കുന്നത്.

അനസ് ഹനീഫ്, ശ്രീകുമാർ കെ.പി.എ.സി., ജിൻസി ബിജു, ജെസി ജോയ്, ബിൻസിമോൾ ബിജു എന്നിവരാണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. 'ഈ ലോക്ഡൗൺ കാലത്ത് എല്ലാരും വീട്ടിൽ തന്നെ ഇരിക്കുക.കുറച്ചു സമയം എങ്കിലും നിങ്ങളെ രസിപ്പിക്കാൻ ഞങ്ങൾക്ക് സാധിക്കും എന്ന വിശ്വാസത്തോടെ ഞങ്ങടെ അച്ഛന്റെ വാഴ വീഡിയോ സോങ് ഇറങ്ങുവാണ്. അതേ ഈ പേരുപോലെ തന്നെ എല്ലാരേയും രസിപ്പിക്കാൻ ഉള്ളൊരു എന്റർടെയിനർ തന്നെ ആണിത്. കാണുക.. സന്തോഷിക്കുക' എന്ന് അണിയറ പ്രവർത്തകർ.

Content highlights :malayalam video song achante vaazha by akhil babu