ഴ് ഭാഷകളിലായി പുറത്തിറങ്ങുന്ന 'സാല്‍മണ്‍ ത്രി ഡി' എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഫെബ്രുവരി 14ന് വാലന്റൈന്‍സ് ഡേയ്ക്ക് വൈകിട്ട് അഞ്ച് മണിക്ക് ടി സീരിസ് ലഹരിയുടെ വെബ്‌സൈറ്റില്‍ റിലീസ് ചെയ്യും. ഡോള്‍സ്, കാട്ടുമാക്കാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളിയായ ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രി ഡി റൊമാന്റിക് സസ്പെന്‍സ് ത്രില്ലര്‍ ചിത്രമാണ് സാല്‍മണ്‍. എം ജെ എസ് മീഡിയയുടെ ബാനറില്‍ ഷാജു തോമസ് (യു എസ് എ), ജോസ് ഡി പെക്കാട്ടില്‍, ജോയ്സ് ഡി പെക്കാട്ടില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന സാല്‍മണ്‍ ത്രി ഡി ഏഴു ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്യും. കേരളത്തിന് പുറമേ ദുബൈ, മലേഷ്യ, റാമോജി ഫിലിം സിറ്റി, കുളു, മണാലി എന്നിവിടങ്ങളിലാണ് സാല്‍മണ്‍ ചിത്രീകരിക്കുന്നത്. തമിഴിന് പുറമേ മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി, മറാത്തി, ബംഗാളി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.

ദുബായില്‍ കുടുംബജീവിതം നയിക്കുന്ന സര്‍ഫറോഷിന്റെ ജീവിതത്തില്‍ നടക്കുന്ന ചില സംഭവങ്ങളെ ഉദ്വേഗജനകമായി ചിത്രം അവതരിപ്പിക്കുന്നു. ഗായകന്‍ വിജയ് യേശുദാസാണ് സാല്‍മണിലെ പ്രധാന കഥാപാത്രമായ സര്‍ഫറോഷിനെ അവതരിപ്പിക്കുന്നത്. ചരിത് ബലാപ്പ, രാജീവ് പിള്ള, ഷിയാസ് കരീം, ജാബിര്‍ മുഹമ്മദ്, സജിമോന്‍ പാറയില്‍, ഇബ്രാഹിംകുട്ടി, സമീര്‍, ധ്രുവന്ത്, ബഷീര്‍ ബഷി, പട്ടാളം സണ്ണി, നവീന്‍ ഇല്ലത്ത്, സി കെ റഷീദ്, ജെര്‍മി ജേക്കബ്, വിനു അബ്രഹാം, സുമേഷ് മുഖത്തല, എന്നിവര്‍ക്കൊപ്പം സംവിധായകന്‍ ഷലീല്‍ കല്ലൂരും ചിത്രത്തില്‍ അഭിനയിക്കുന്നു.രാഹുല്‍ മേനോനാണ് ക്യാമറ നിര്‍വഹിച്ചിരിക്കുന്നത്.

salmon 3d

Content highlights : malayalam upcoming movie salmon 3d's first lyrical video released in valentine's day