വിപ്ലവാകാശത്തിലെ രക്തതാരകമായ കെ ആർ ഗൗരിയമ്മയുടെ ഓർമ്മകൾക്കുമുമ്പിൽ പെൻ ടോർച്ച് യൂട്യൂബ് ചാനൽ അവതരിപ്പിക്കുന്ന ഗാനാർച്ചന ശ്രദ്ധേയമാവുന്നു. 1957 ലെ ആദ്യകമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ ധീരസാന്നിധ്യമായ ഗൗരിയമ്മ തന്റെ നടപടികളിലൂടെ കേരളചരിത്രത്തെത്തന്നെ പുതുദിശയിലേക്കു നയിച്ച മഹതിയാണ്. ത്യാഗപൂർണതയും, വിപ്ലവവീര്യവും, ഭരണവൈഭവവും സമ്മേളിച്ച ഗൗരിയമ്മയുടെ സ്മൃതിചിത്രങ്ങളാണ് ബാബുരാജ് കടങ്ങല്ലൂരിന്റെ വരികളിൽ നിറയുന്നത്.

യുവ പിന്നണിഗായകരിൽ ശ്രദ്ധേയനായ വിജേഷ് ഗോപാലാണ് വരികൾക്ക് ഈണം നൽകി പാടിയിരിക്കുന്നത്. ഹരി പി നായരുടെ സർഗ്ഗാത്മക പിന്തുണയോടെ നിർമ്മിക്കപ്പെട്ട ഈ സംഗീതാർച്ചന ഹരിദാസ് കെ.ജി.യാണ് സാക്ഷാത്‌കരിച്ചിരിക്കുന്നത്. വളർന്നുവരുന്ന കവികൾക്കും, കഥാകാരന്മാർക്കും, ഗാനരചയിതാക്കൾക്കും അവരുടെ സൃഷ്ടികൾ അവതരിപ്പിക്കുവാനുള്ള ഒരിടമൊരുക്കുകയാണ് പെൻ ടോർച്ച് യൂട്യൂബ് ചാനൽ.

Content highlights :malayalam song rakthatharakam tribute to kr gouri amma