കെ.കെ. മേനോന്‍ രചിച്ച് സാബു ജോസഫ് ഈണമിട്ട അരളികള്‍ പൂക്കുമീ നേരം...എന്നാരംഭിക്കുന്ന ലളിത സുന്ദര ഗാനം യൂട്യൂബില്‍ റിലീസായി. മൗനനൊമ്പരപ്പൂക്കള്‍ എന്ന മ്യൂസിക് ആല്‍ബത്തിലെ ആദ്യഗാനമാണിത്. സാബു ജോസഫ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജയപ്രകാശ് കെ.ടിയാണ് ഗാനത്തിന്റെ ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നത്. 

ഏറെ ആസ്വാദ്യകരമായ ഗാനം ശ്രോതാക്കളെ കഴിഞ്ഞ കാലത്തിന്റെ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടു പോകുമെന്നത് തീര്‍ച്ച. കേള്‍ക്കുന്നയാളില്‍ നൊസ്റ്റാജിയ ഉണര്‍ത്തുന്ന വരികളും ഈണവുമാണ് ഗാനത്തിനുള്ളത്.  കെ.കെസ് മ്യൂസിക് സ്‌റ്റേഷനാണ് ആല്‍ബം നിര്‍മിക്കുന്നത്.